കൂട്ടുകാരിക്കും സഹോദരനുമൊപ്പം കല്ലടആറ് കാണാനെത്തിയ വിദ്യാര്‍ഥിനിയെ ഒഴുക്കില്‍പെട്ടുകാണാതായി

പത്തനാപുരം. കൂട്ടുകാരിക്കും സഹോദരനുമൊപ്പം കല്ലടആറ് കാണാനെത്തിയ വിദ്യാര്‍ഥിനിയെ ഒഴുക്കില്‍പെട്ടുകാണാതായി. പത്തനംതിട്ട കൂടല്‍ സ്വദേശിനി അപര്‍ണ(17)യെയാണ് കാണാതായത്. പത്തനാപുരം മൗണ്ട് താബോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഒപ്പം പഠിക്കുന്ന അനുഗ്രഹയുടെ വീട്ടിലെത്തിയതായിരുന്നു അപര്‍ണ. സഹോദരന്‍ അഭിനന്ദും ഒപ്പമുണ്ടായിരുന്നു.

ഉച്ചക്ക് വെള്ളാരംകടവില്‍ ഫോട്ടോ എടുക്കുന്നതിനിടെയാണ് അപകടം. കാല്‍തെറ്റി വീണ് ഒഴുക്കില്‍പെടുകയായിരുന്നു. രക്ഷിക്കാനായി ആറ്റില്‍ ചാടിയ അനുഗ്രഹയേയും അഭിനന്ദിനേയും ഓടിഎത്തിയവര്‍ രക്ഷിച്ചു. അപര്‍ണക്കുവേണ്ടി തിരച്ചില്‍ തുടരുകയാണ്.

Advertisement