ആനയടി: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംഭവത്തിൽ
അപകടത്തിനിടയാക്കിയ കാർ
ഡ്രൈവർ
മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.വെള്ളിയാഴ്ച രാത്രി 8.30 ഓടെ കൊല്ലം – തേനി ദേശീയപാതയിൽ ആനയടി പാലത്തിനു സമീപമായിരുന്നു അപകടം.ചാരുംമൂട്
കരിമുളയ്ക്കൽ നൂർജഹാൻ മൻസിൽ പരേതനായ ഹബീബ്‌ റാവുത്തറിൻ്റെ മകൻ എച്ച്.അനസ് (28) ആണ് മരിച്ചത്.

ഓട്ടോ മൊബൈൽ എൻജിനിയറായ അനസ് കരുനാഗപ്പള്ളി വവ്വാക്കാവിലെ കാർ സർവീസ് സെൻ്ററിൽ നിന്നും ചാരുമൂട്ടിലെ വീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു.അമിത വേഗതയിൽ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അനസിനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കാർ ഡ്രൈവറായ ശൂരനാട് വടക്ക് സ്വദേശിയെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.പിതാവിന്റെ മരണശേഷം നിർദ്ധന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു അനസ്.നൂർജഹാൻ മാതാവും അംജിത്ത് ഖാൻ സഹോദരനുമാണ്. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം ചുനക്കര സൗത്ത് ജുമാഅത്ത് പള്ളിയിൽ നടക്കും.