തേവലക്കര. കോയിവിള പൂരേച്ചേരി ജംഗ്ഷനിൽ തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷം.ബൈക്കില്‍ നായ് ഇടിച്ച് തെറിച്ചുവീണ് യുവാവിന് പരുക്കേറ്റതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തര നടപടി ആവശ്യപ്പെട്ട് പരാതിനല്‍കി.

നായ്ക്കള്‍ മൂലം അപകടപ്പെടുന്ന നാലാമത്തെ ആളാണ് ഇന്ന് അടൂരിൽനിന്നും രാവിലെ 6 മണിക്ക് ജോലിക്കായ് പോയ ഈ യുവാവിനാണ് പരുക്കേറ്റത്. ഹെൽമെറ്റ്‌ ധരിച്ചത് കൊണ്ട് തലക്ക് പരിക്ക് പറ്റിയില്ല. ഉടൻതന്നെ സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചു ചികിത്സ നൽകി .

പഞ്ചായത്ത് ഓഫീസില്‍ നിവേദനം നല്‍കുന്നു

പലതവണ ജനപ്രതിനിധികളോട് പറഞ്ഞിട്ടും നാൾ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ അഡ്വ: മേരിദാസൻ, ബിനു നോർബർട്ട്, അപ്പാസ് കോയിവിള, പൻമകുമാർ, അനിൽ എന്നിവരുടെ നേതൃത്തിൽ 100 ഓളം സമീപവാസികളുടെ പേരും ഒപ്പും ശേഖരിച്ചു തേവലക്കര പഞ്ചായത്ത്‌ സെക്രട്ടറിക്കു പരാതി സമർപ്പിക്കുകയും എത്രയും പെട്ടന്ന് ഒരു നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

സ്കൂള്‍ തുറക്കുന്നസമയമായതോടെ രക്ഷിതാക്കളുടെ ആശങ്കയും പെരുകി. ധാരാളം കുട്ടികള്‍ നടന്നുപോകുന്നവഴിയിലാണ് നായ്ക്കള്‍കൂട്ടമായി വിലസുന്നത്.