ശൂരനാട് : ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി അഴകിയകാവ് ജി.എൽ.പി സ്കൂളിനു സമീപം പ്രവർത്തനം ആരംഭിക്കാൻ പോകുന്ന പി.വി.സി ഉൽപ്പന്ന പ്ലാസ്റ്റിക്ക് ഫാക്ടറിക്കെതിരെ നാട്ടുകാരുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ നടത്തിവരുന്ന സമരങ്ങളുടെ ഭാഗമായുള്ള സെമിനാർ നടന്നു സെമിനാറിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ കെ.വി രാമാനുജൻ തമ്പി വിഷയാവതരണം നടത്തി .

പഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ, സെമിനാർ ഉത്ഘാടനം ചെയ്തു എം.വി ശശികുമാരൻ നായർ,കെ.എൻ.കെ നമ്പൂതിരി,കെ.പ്രദീപ്,
അജി ജനപ്രതിനിധികളയാ ഗംഗാദേവി. ശ്രീലക്ഷ്മി,കൺവീനർ രാജേഷ്, മനു മോഹൻ തുടങ്ങിയവർ സംസാരിച്ചു .ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഈ വിജയലക്ഷ്‌മി അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ ആർ. നളിനാക്ഷൻ സ്വാഗതവും മധു നന്ദിയും പറഞ്ഞു