മൈനാഗപ്പള്ളി. കോണ്‍ഗ്രസ് നേതാവും മൈനാഗപ്പള്ളി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ മൈനാഗപ്പള്ളി ചാമതുണ്ടിൽ വൈ.എ സമദ് (76) നിര്യാതനായി. രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു.ഏറെക്കാലം മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം കമ്മറ്റി പ്രസിഡൻറ്, ശാസ്താംകോട്ട ബ്ലോക്ക് കമ്മറ്റി പ്രസിഡൻ്റ്, ഇടവനശ്ശേരി ക്ഷീരസംഘം സ്ഥാപക ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഐ.സി.എസ് സ്ഥാപനങ്ങളുടെ പ്രസിഡൻ്റ് ആണ്.

മുന്‍ ബ്ളോക്ക് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ വൈ ഷാജഹാന്‍റെ സഹോദരനാണ്.
ഭാര്യ: ആരിഫാ ബീവി. മക്കൾ: ഷംനാദ് ,ഷംന മരുമകൾ: ഷൈന .
ഖബറടക്കം ഇന്ന് വൈകിട്ട് 4ന്
വേങ്ങ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ