കുന്നത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി


കുന്നത്തൂർ:കുന്നത്തൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ രണ്ടാനച്ഛൻ പീഡിപ്പിച്ചതായി പരാതി.പഞ്ചായത്തില്‍ താമസിച്ചു വരുന്നയാള്‍ക്കെതിരെയാണ് പോക്സോ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.

രണ്ടാം ഭാര്യയുടെ ആദ്യ ബന്ധത്തിൽ ഉള്ള പെൺകുട്ടികളെ ഇയ്യാൾ നിരന്തരമായി പീഡിപ്പിച്ചു വരികയായിരുന്നുവത്രെ.പീഡനം സഹിക്കവയ്യാതെ ഇതിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണ് പോലീസിൽ വിവരം അറിയിച്ചത്.

പോലീസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും ആള്‍ ഇവിടെ ഉണ്ടായിരുന്നില്ല. പോലീസ് പെൺകുട്ടിയിൽ നിന്നും വിശദമായ മൊഴി ശേഖരിച്ചു.

Advertisement