കൊട്ടാരക്കര. പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ നെടുവത്തൂർ വില്ലേജിൽ കുറ്റിക്കാട് ലക്ഷംവീട് കോളനിയിൽ ബിന്ദു ഭവൻ വീട്ടിൽ വിനയൻ(39) , വെട്ടിക്കവല വില്ലേജിൽ ചിരട്ടക്കോണം മുറിയിൽ ചരുവിള പുത്തൻവീട്ടിൽ രാഹുൽ (26)എന്നിവരെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കുട്ടികൾക്കെതിരെയുള്ള ഉള്ള ലൈംഗിക അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള കേസിൽ രണ്ടു പ്രതികളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയായിരുന്നു.