വിദ്യാർത്ഥിനിക്കെതിരെ ഓൺലൈൻ വഴി  ലൈംഗിക അതിക്രമം,പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ സൈബർ ക്രൈം പോലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി

കൊട്ടാരക്കര: കൊല്ലം റൂറൽ സ്വദേശിയായ വിദ്യാർത്ഥിനിയെ കുറച്ചു നാളുകളായി മെസ്സഞ്ചർ വഴിയും, നെറ്റ് നമ്പറുകൾ വഴിയും ലൈംഗിക സന്ദേശങ്ങൾ അയച്ച കേസിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുൻപിൽ ഹാജരാക്കി.

KSRTC ബസിൽ നിന്നും കളഞ്ഞു കിട്ടിയ സിം ഉപയോഗിച്ചാണ്   ഇയാൾ പെൺകുട്ടിക്കെതിരെ ഓൺലൈനിൽ ലൈംഗിക അതിക്രമം നടത്തിയത്.  സിമ്മിന്റെ ഉടമസ്ഥനെ അന്വേഷിച്ച് കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് യഥാർത്ഥ പ്രതിയെ കണ്ടു പിടിക്കാന്‍ സാധിച്ചത്.

കളഞ്ഞു കിട്ടിയ സിം ഉപയോഗിച്ച് ഇയാൾ തന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ വഴിയാണ് പെൺകുട്ടിയോട് ഓൺലൈനിൽ ലൈംഗിക അതിക്രമം നടത്തിയത്. കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ നിരോധന നിയമ പ്രകാരവും വിവര സാങ്കേതിക നിയമ പ്രകാരവും രജിസ്റ്റർ ചെയ്ത കേസിലെ, അന്വേഷണത്തിന് ഒടുവിൽ ആണ് പ്രതി പ്രായപൂർത്തി ആകാത്ത വിദ്യാർത്ഥിയാണെന്നു കണ്ടെത്തിയത്.

Advertisement