മോശം കാലാവസ്ഥ കണക്കിലെടുത്ത് കൊല്ലം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കണ്‍ട്രോള്‍ റൂം തുറന്നു

കൊല്ലം : ശക്തമായ മഴയില്‍ കൊല്ലം ജില്ലയിലെ കിഴക്കന്‍ മേഖലയില്‍ വീടുകള്‍ തകര്‍ന്നു.

പത്തനാപുരം താലൂക്കിലാണ് കൂടുതല്‍ നാശനഷ്‌ടം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ജില്ലയിലെ വിവിധ താലൂക്കുകളില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കൊല്ലം കിഴക്കന്‍ മേഖലയില്‍ വന്‍ നാശനഷ്ടം

കഴിഞ്ഞ ദിവസം വൈകുന്നേരം ആരംഭിച്ച മഴ രാത്രിയോടെ ശക്തി പ്രാപച്ചതോടെ കൊല്ലം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിലായി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വീശിയടിച്ച കനത്ത കാറ്റില്‍ മരങ്ങള്‍ പലയിടത്തും കടപുഴകി വീണാണ് നാശ നഷ്‌ടമുണ്ടായത്. നാല് വീടുകള്‍ ഭാഗികമായും രണ്ട്‌ വീടുകള്‍ പൂര്‍ണമായും തകര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

പെരിനാട് ചെമ്മക്കാട് മരം വീണ് വീടിന്‍്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. തലവൂര്‍, കൊട്ടാരക്കര മേഖലകളില്‍ മരങ്ങള്‍ കടപുഴകി റോഡില്‍ വീണ് ഗതാഗതവും തടസപ്പെട്ടു. മത്സ്യ ബന്ധനം പൂര്‍ണമായും നിരോധിച്ച സാഹചര്യത്തില്‍ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച്‌ കോസ്റ്റല്‍ പൊലീസ് പ്രത്യേക പട്രോളിങ്ങ് ആരംഭിച്ചു.

ഭരണഘടനസാക്ഷരതാ യ‌ജ്ഞത്തിന്റെ പഞ്ചായത്ത്‌തല ഉത്ഘാടനം നടന്നു

പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിൽ സമ്പുർണ ഭരണഘടനസാക്ഷരത പ്രവർത്തനത്തിന് തുടക്കമായി, ആയിരകണക്കിന്‌ കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പുതൊഴിലാളികളും വിദ്യാർത്ഥികളും രാഷ്ട്രിയ സാംസ്‌കാരിക പ്രവർത്തകരും അണിനിരന്ന വിളംമ്പരഘോഷയാത്രയോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന ഉത്ഘാടനസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

ജില്ലാപഞ്ചായത്ത് പ്രഡിഡന്റ് അഡ്വ. സാം കെ ദാനിയേൽ ഉത്ഘാടനം ചെയ്തു. ഭരണഘടനയുടെ അമുഖപ്രകാശനം ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി. കെ. ഗോപൻ നിർവഹിച്ചു. ഉഷാലയം ശിവരാജൻ ഏറ്റുവാങ്ങി. സെനറ്റർമാർക്കുള്ള പ്രതിജ്ഞ വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ കെ. സുധീർ ചൊല്ലികൊടുത്തു. വൈസ് പ്രഡിഡന്റ് എൽ. സുധ സ്വാഗതം ആശംസിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ മെമ്പർ വൈ. ഷാജഹാൻ, ഗ്രാമപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർ പേഴ്സൺ അംബികകുമാരി, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ രജീല, ടി. ശിവരാജൻ, ഷീലാകുമാരി, അഡ്വ. തൃദീപ്കുമാർ, എൻ. ഓമനക്കുട്ടൻപിള്ള, സുനിതദാസ്, പഞ്ചായത്ത്‌ സെക്രട്ടറി കെ. സീമ, സി ഡി. എസ് ചെയർപേഴ്സൺ വിജയനിർമല വിവിധ കക്ഷിനേതാക്കളായ വി. അനിൽ, വൈ. എ. സമദ്,സുജിനി തൊളിക്കോട്ട് എന്നിവർ ആശംസകൾ നേർന്നു. അസി. സെക്രട്ടറി രാധാകൃഷ്ണൻ നന്ദി പറഞ്ഞു.

സിപിഎം കേരളത്തിൽ വർഗ്ഗിയത വളർത്താൻ ശ്രമിക്കുന്നു : എൻ.കെ പ്രേമചന്ദ്രൻ എം.പി

ശാസ്താ൦കോട്ട : സിപിഎം കേരളത്തിൽ വർഗ്ഗിയത വളർത്താൻ ശ്രമിക്കുകയാണന് എൻ.കെ പ്രേമചന്ദ്രൻ എം.പി ആരോപിച്ചു. തൃക്കാകര ഉപതെഞ്ഞെടുപ്പിൽ അർഹനായ പാർട്ടി സ്ഥാനാർത്ഥിയെ അവഗണിച്ച് ജാതീയ സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുകയായിരുന്നു.പൊതു സമൂഹം സിപിഎം ന്റെ പൊയ്മുഖം വലിച്ചെറിയുന്ന കാലം വിദൂരമല്ലന്നും അദ്ദേഹം പറഞ്ഞു.

ശൂരനാട്‌വടക്ക് ഗ്രാമപഞ്ചായത്തിലെ സംഗമം രണ്ടാം വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി സുധികുമാറിന്റെ സ്വീകരണ യോഗ സമപന സമ്മേളനം മറ്റത്ത് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ പ്രഭാഷണം നടത്തി.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി വൈ.ഷാജഹാൻ, കെ.സുകുമാരപിള്ള,ഇടവനശ്ശേരി സുരേന്ദ്രൻ,പി.കെ രവി,ഗോകുലം അനിൽ,പി.എം സെയ്ദ്,തുണ്ടിൽ നിസാർ,ദിനേശ് ബാബു,അനുതാജ്, ശൂരനാട് വാസു,അശോകൻ പിള്ള, സരസ്വതിയമ്മ,സജീന്ദ്രൻ,സന്ദീപ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

പോരുവഴിയിൽ വീട് തകർന്നു: മുത്തശ്ശിയും ചെറുമകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്

പോരുവഴി:തോരാതെ പെയ്യുന്ന കനത്ത മഴയിൽ പോരുവഴിയിൽ വീട് പൂർണമായും തകർന്നു.മുത്തശ്ശിയും ചെറുമകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്.പോരുവഴി കമ്പലടി കിണറുവിളയിൽ റജുലയുടെ വീടാണ് തകർന്നത്.ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. വീടിൻറെ അടുക്കള ഭാഗമാണ് പൂർണമായും നിലംപതിച്ചത്.

ഈ സമയം അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന റജുല,മുറിക്കുള്ളിൽ
ഉറങ്ങുകയായിരുന്ന ചെറുമകൻ ഫവാസ് എന്നിവർ പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽ രക്ഷപ്പെടുകയായിരുന്നു.
തലനാരിഴയ്ക്കാണ് ഇരുവരും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
വീട് തകർന്നു വീഴുമ്പോൾ ഇവരുടെ മകൾ ബീന മുറ്റത്ത് വസ്ത്രം അലക്കി കൊണ്ടിരിക്കുകയായിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് കിണറുവിള ബഷീറിൻറെ വീടാണ് മഴയിൽ തകർന്നത്.

മൈനാഗപ്പള്ളിയിൽ പച്ചക്കറിവിത്തും തൈകളും വളവും വിതരണം ചെയ്തു

മൈനാഗപ്പള്ളി : “ഞങ്ങളും കൃഷിയിലേക്ക്” പദ്ധതിയിൽ
ഉൾപ്പെടുത്തി മൈനാഗപ്പള്ളി പഞ്ചായത്ത് പച്ചക്കി വിത്തും തൈകളും വളവും വിതരണം ചെയ്തു. വാർഡുകളിൽ നിന്ന് തെരഞ്ഞെടുത്ത 135 പേർ അടങ്ങുന്ന 2970 കുടുംബങ്ങൾക്കാണ് പച്ചക്കറിവിത്തും വളവും വിതരണം ചെയ്തത്.വാർഡ്‌ തലത്തിൽ നിന്നും തെരഞ്ഞെടുത്ത 22 കുടുംബങ്ങൾക്ക് 50 പച്ചക്കറി തൈയ്യും വളവും വിതരണം ചെയ്തു.ഇതിന് പുറമേ പഞ്ചായത്തിലെ 500 കടുംബശ്രീ യൂണിറ്റുകൾക്ക് പച്ചക്കറി കൃഷി ചെയ്യുന്നതിന് എം.ജി.എൻ.ആർ.ജി.എസ് മുഖേനെ സഹായവും പ്രോൽസാഹനവും നൽകും.പഞ്ചായത്ത് തല തൈ നടീൽ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് പി.എം സെയ്ദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അനിൽ.എസ്.കല്ലേലിഭാഗം വിത്ത് വിതരണം നടത്തി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലിബാബു,സ്ഥിരം അദ്ധ്യക്ഷന്മാരായ ഷീബ സിജു,ചിറക്കുമേൽ ഷാജി, വാർഡ്‌ അംഗങ്ങള അജി ശ്രീക്കുട്ടൻ,ജലജ,ഷഹു ബാനത്ത്,സഹകരണ ബാങ്ക് പ്രസിഡന്റ് മുടിൻതറ ബാബു,വിവിധ രാഷ്ട്രിയ പർട്ടി പ്രതിനിധികളായ സിജു കോശി,റഷീദ്,കുടുംബശ്രീ

ചെയ്ർപേഴ്സൺ അമ്പിളി,കൃഷി ആഫീസർ സ്മിത,എ.ഇ സിജിന,കൃടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

ശാസ്താംകോട്ട പഞ്ചായത്തിൽ തെളിനീരൊഴുകും നവകേരളം പദ്ധതി ഉദ്ഘാടനം ചെയ്തു.
ശാസ്താംകോട്ട :തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ശാസ്താംകോട്ട പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. പദ്ധതിയുടെ ഭാഗമായി ജല നടത്തം ജല സഭയും സംഘടിപ്പിച്ചു ആഞ്ഞിലിമൂട്ടിൽ നിന്നും കുടുംബശീ പ്രവർത്തകർ തൊഴിലുറപ്പ് പ്രവർത്തകർ, ഹരിത കർമ്മ സേനാ അംഗങ്ങൾ നാട്ടുകാർ ഭരണ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു.

ജല നടത്തവും ജലസഭയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാലാൽ ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത അദ്ധ്യക്ഷനായി.ആർ.അജയകുമാർ, അനിൽ തുമ്പോടൻ,ഷാനവാസ് ഉഷാകുമാരി, സജിത,ജയശ്രീ മൃദുല. രാജൻ ആചാരി എന്നിവർ സംസാരിച്ചു.