പോരുവഴി:തോരാതെ പെയ്യുന്ന കനത്ത മഴയിൽ പോരുവഴിയിൽ വീട് പൂർണമായും തകർന്നു.മുത്തശ്ശിയും ചെറുമകനും രക്ഷപെട്ടത് തലനാരിഴയ്ക്ക്.പോരുവഴി കമ്പലടി കിണറുവിളയിൽ റജുലയുടെ വീടാണ് തകർന്നത്.ഇന്ന് രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. വീടിൻറെ അടുക്കള ഭാഗമാണ് പൂർണമായും നിലംപതിച്ചത്.ഈ സമയം അടുക്കളയിൽ ജോലി ചെയ്തു കൊണ്ടിരുന്ന റജുല,മുറിക്കുള്ളിൽ
ഉറങ്ങുകയായിരുന്ന ചെറുമകൻ ഫവാസ് എന്നിവർ പുറത്തേക്ക് ഓടിയതിനാൽ അപകടത്തിൽ രക്ഷപ്പെടുകയായിരുന്നു.
തലനാരിഴയ്ക്കാണ് ഇരുവരും ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്.
വീട് തകർന്നു വീഴുമ്പോൾ ഇവരുടെ മകൾ ബീന മുറ്റത്ത് വസ്ത്രം അലക്കി കൊണ്ടിരിക്കുകയായിരുന്നു. അന്തരിച്ച കോൺഗ്രസ് നേതാവ് കിണറുവിള ബഷീറിൻറെ വീടാണ് മഴയിൽ തകർന്നത്.