കരുനാഗപ്പള്ളി . അധികൃതരുടെ മിന്നൽ പരിശോധനയിൽ ടൗണിലെ
നാല് ഹോട്ടലുകൾ പൂട്ടിച്ചു ..
നിതാഖാത്ത് ,ചിമ്മിനി, ബ്രദേഴ്സ്,
ഫയർ ഫ്‌ളൈ എന്നീ ഹോട്ടലുകളാണ് പൂട്ടിച്ചത്.
ഭക്ഷ്യ സുരക്ഷാ വിഭാഗവും ,
കരുനാഗപ്പള്ളി നഗരസഭ ഹെൽത്ത് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിൽ ആണ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂളിന്‌ സമീപം (വടക്ക് വശം)
പ്രവർത്തിക്കുന്ന
നാല് ഹോട്ടലുകൾക്കും പൂട്ടു വീണത്.
കാസർകോഡ് ഷവർമ്മ കഴിച്ച് പെൺകുട്ടി മരിച്ച സംഭവത്തെ തുടർന്ന് സംസ്ഥാനത്ത് ഒട്ടാകെ ഹോട്ടലുകൾ, തട്ടുകടകൾ, ഷവർമ്മ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് …
പരിശോധന തുടർ ദിവസങ്ങളിലും നടക്കുമെന്ന് ഭക്ഷ്യ സുരക്ഷ വിഭാഗം ഉദ്യോഗസ്ഥ അനീഷ പറഞ്ഞു.