എഴുകോൺ : കുപ്രസിദ്ധ മോഷ്ടാവും എഴുകോൺ രണ്ടാലുംമുക്കിലുള്ള വീട്ടിൽ നിന്ന് 25 പവന്റെ സ്വർണ്ണാഭരങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയായ പള്ളിക്കൽ വില്ലേജിൽ സജിന മൻസിലിൽ ഫാന്റം പൈലി എന്നറിയപ്പെടുന്ന ഷാജിയെ (40)അറസ്റ്റ് ചെയ്തു.

കഴിഞ്ഞ മാസം ഇരുപതാം തീയതി രാത്രി ബാലമുരുകൻ എന്നയാളുടെ അടച്ചിട്ട വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ബലമുരുകനും കുടുംബവും വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. എഴുകോൺ ഇൻസ്‌പെക്ടർ ടി.എസ് ശിവപ്രകാശ് , വർക്കല പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രശാന്ത് എഴുകോൺ എസ്. ഐ അനീസ്.എ, എസ്.ഐ സുരേഷ് , ഉണ്ണികൃഷ്ണപിള്ള, എസ്.സി.പി.ഒ മാരായ പ്രദീപ് , ഗിരീഷ് , സി.പി.ഒ രാഹുൽ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

കേരളത്തിലെ നിരവധി സ്റ്റേഷനുകളിൽ മോഷണകേസിലെ പ്രതിയാണ് ഫാന്റം പൈലി. ഇയാളുടെ കൂട്ടാളിയായ വർക്കല സ്വദേശി വിഷ്ണുവിനെ ചാത്തന്നൂർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here