ശാസ്താംകോട്ട : വാഹന പരിശോധനയ്ക്കിടെ ഭരണിക്കാവിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ റിമാന്റ് ചെയ്തു.കുണ്ടറ മുളവന സ്വദേശി അശ്വിൻ (29),കൊട്ടാരക്കര
കോട്ടാത്തല സ്വദേശി അഖിൽ(28) എന്നിവരെയാണ് റിമാന്റ് ചെയ്തത്.ഞായറാഴ്ച രാത്രി 10.30 ഓടെയാണ് ഇന്നോവ കാറിലെത്തിയ യുവാക്കളെ പോലീസ് പിടികൂടിയത്.റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പിയുടെ സ്ക്വാഡും കുണ്ടറ,ശാസ്താംകോട്ട
പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടാനായത്.വാഹനം നിർത്തിയ
ശേഷം ഒരു പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസും നാട്ടുകാരും പിൻതുടർന്ന് ചക്കുവള്ളി റോഡിൽ നിന്നും പിടികൂടുകയായിരുന്നു.50 കിലോ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുത്തു.ആന്ധ്രപ്രദേശിൽ നിന്നും കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യാൻ എത്തിച്ച കഞ്ചാവാണ് പോലീസ് പിടികൂടിയത്.പ്രതികളിൽ നിന്നും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ടന്നാണ് വിവരം.ഇത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.