ചക്കുവള്ളി: ചക്കുവള്ളിച്ചിറയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി.പോരുവഴി പളളിമുറി ചിറയുടെ തെക്കതിൽ ആർ.രാജു (46) ആണ് മരിച്ചത്.ഞായറാഴ്ച വൈകിട്ട് 5.30ന് നാട്ടുകാരാണ് ചിറയിൽ മൃതദേഹം കണ്ടെത്തിയത്.മരംവെട്ട് തൊഴിലാളിയായിരുന്നു.

ഭാര്യ:വസന്ത. മക്കൾ : ഉണ്ണിമായ,ഉണ്ണിക്കൃഷ്ണൻ.
മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിൽ.മരണ കാരണം അറിവായിട്ടില്ല.ബന്ധുക്കൾ പരാതി ഉന്നയിച്ചാൽ രാജുവിന്റെ മരണത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here