ചവറ.പഞ്ചായത്ത് പ്രസിഡന്‌റ്ും ആര്‍എസ്പി നേതാവുമായ തുളസീധരന്‍പിള്ള വാഹനാപകടത്തില്‍ മരിച്ചു. രാത്രി ദേശീയപാതയിലെ ചവറ എഎംസി ജംക്ഷനില്‍ ബൈക്കും സൂപ്പര്‍ ഫാസ്റ്റ് ബസുമായി കൂട്ടി ഇടിച്ചാണ് അപകടം.

ചവറയിൽ നിന്നും നീണ്ടകര ഭാഗത്തേക്ക് പോകുകയായിരുന്ന തുളസീധരൻ പിള്ളയെ അതേ ദിശയിൽ വന്ന സൂപ്പർഫാസ്റ്റ് ബസാണ് ഇടിച്ചത്. ബൈക്കിൻ്റെ ഹാൻഡിലിൽ തട്ടി റോഡിലേക്ക് വീണ ഇദ്ദേഹത്തിൻ്റെ തലയിലൂടെ ബസിൻ്റെ പിൻചക്രം കയറിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുതന്നെ അദ്ദേഹം മരിച്ചു.

ആർ.എസ്.പി.യിൽ ന്നിന്നും രണ്ടാം തവണയാണ് തുളസീധരൻ പിള്ള പ്രസിഡൻ്റാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here