ശൂരനാട് : ഇലക്ട്രിക് പോസ്റ്റിൽ ബൈക്ക് ഇടിച്ച് ക്ഷീര സംഘം പ്രസിഡന്റിന് ദാരുണാന്ത്യം .ശൂരനാട് വടക്ക് പടിഞ്ഞാറ്റംമുറി കിഴക്ക് പുത്തൻവിളയിൽ റോയി (52) ആണ് മരിച്ചത്.ശൂരനാട് വടക്ക് പടിഞ്ഞാറ്റ കിഴക്ക് ക്ഷീര സഹകരണ സംഘം പ്രസിഡന്റ് ആയിരുന്നു.വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ന് ബൈക്ക് പേസ്റ്റിലിടിച്ചതിനെ
തുടർന്ന് തലയ്ക്കേറ്റ ക്ഷതമാണ് മരണ കാരണമായത്.

മണപ്പള്ളിയിലെ ബന്ധുവീട്ടിൽ പോയി തിരിച്ചു വരുന്നതിനിടെ കെ.സി.റ്റി മുക്കിന് വടക്ക് ശൂരനാട് ഹൈസ്കൂൾ ജംഗ്ഷന് തെക്കുഭാഗത്ത് പമ്പ് ഹൗസിനു സമീപമുള്ള പോസ്റ്റിലാണ് റോയി ഓടിച്ച ബൈക്ക്
ഇടിച്ചത്.ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും അത് തകർന്നാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റത്.

റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന പോസ്റ്റിലിടിച്ച് ഈ ഭാഗത്ത് മുമ്പും അപകടം നടന്നിട്ടുണ്ട്.പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന് നിരന്തരം സമീപവാസികൾ ആവശ്യപ്പെട്ടിരുന്നു.മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിലേക്ക് മാറ്റി.സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന് പോരുവഴി മാർ ബസേലിയസ് ഗ്രിഗോറിയസ് ഓർത്തഡോക്സ് ചർച്ച് സെമിത്തേരിൽ നടക്കും.ഭാര്യ:ഷൈനി.മക്കൾ:റോഷൻ,റോജിൻ.

LEAVE A REPLY

Please enter your comment!
Please enter your name here