കൊല്ലം.വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സ്വകാര്യ ബസിലെ ഡ്രൈവറെ പോലീസ് പിടികൂടി. മുഖത്തല ചെറിയേല ഉഷഭവനത്തില്‍ രാഹുല്‍ (25) ആണ് പോലീസ് പിടിയിലായത്. ബസില്‍ സഞ്ചരിച്ച യുവതിയുമായുളള പരിചയത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയായിരുന്നു.

സ്നേഹം നടിച്ച് യുവതിയുടെ വിശ്വാസം പിടിച്ച് പറ്റിയ ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത്. കൊല്ലത്തെ പ്രമുഖ ഹോട്ടലിലും സ്വകാര്യ ലോഡ്ജിലും യുവതിയെ കൊണ്ട് പോയി പീഡിപ്പിച്ചു. യുവതി ഗര്‍ഭിണിയായതിനെ തുടര്‍ന്ന് ഇയാള്‍ വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറി.

ഇതിനെ തുടര്‍ന്ന് ലൈംഗീകമായി പീഡിപ്പിച്ചതായി യുവതി നല്‍കിയ പരാതിയിലാണ് ഇയാളെ പിടികൂടിയത്.
കൊല്ലം വെസ്റ്റ് ഇന്‍സ്പെക്ടര്‍ ബി. ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ ശ്യാംകുമാര്‍.കെ.ജി, ഹസന്‍കുഞ്ഞ്, എസ്.സി.പി.ഓ മാരായ ബിനു, സി.പി.ഒ പ്രമോദ്, അബു താഹീര്‍, രമാദേവി എന്നവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.