കുണ്ടറ .മർദനമേറ്റ യുവാവ് മരിച്ചു.ഇന്നലെ രാത്രിയാണ് കുണ്ടറ ആശുപത്രി ജംഗ്ഷനിലെ ബാറിൽ വച്ച് അതിഥി തൊഴിലാളിക്ക് മർദനമേറ്റത്. മർദ്ദനമേറ്റ മഹാരാഷ്ട്ര സ്വദേശി പർവിൻ രാജു ബാറിനോട് ചേർന്നുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. ഹോട്ടൽ അടച്ചശേഷം ബാറിൽ മദ്യപിക്കാനായി എത്തിയതായിരുന്നു ഇയാൾ. എന്നാൽ എന്നാൽ ബാറും അടച്ചു എന്ന് പറഞ്ഞ് ഇയാളുമായി ജീവനക്കാർ തർക്കമുണ്ടായി. അതിനുശേഷമായിരുന്നു മർദ്ദനം.

ബാർ ജീവനക്കാർക്കൊപ്പം അവിടെയുണ്ടായിരുന്ന ആളുകളും ഇയാളെ മർദ്ദിച്ചുവെന്നാണ് ആരോപണം. മർദ്ദനമേറ്റു നിലത്തുവീണ ഇയാളെ ബാറിൽ നിന്നും ഇവർ റോഡിലേക്ക് എടുത്തെറിഞ്ഞു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പർവിൻ രാജു ഇന്ന് രാവിലെയോടെ മരിച്ചു. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പൊലീസ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെളിവിനായി പോലീസ് ദൃശ്യങ്ങൾ ശേഖരിച്ചു. മൂന്നുപേർ പൊലീസിൻ്റെ കസ്റ്റഡിയിലുണ്ട്. മർദ്ദനം തന്നെയാണോ മരണകാരണമെന്ന് സ്ഥിരീകരിച്ച ശേഷം അറസ്റ്റ് രേഖപ്പെടുത്തും.