തൊളിക്കലിൽ ഇറച്ചി കോഴിയുമായി വന്ന വാഹനം നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

Advertisement

കുന്നത്തൂർ : തമിഴ്നാട്ടിൽ നിന്നും ഇറച്ചി കോഴിയുമായി വന്ന മിനിലോറി നിയന്ത്രണം വിട്ട് ഇലട്രിക് പോസ്റ്റിൽ ഇടിച്ച് പാതയോരത്തെ ഓടയിലേക്ക് ചാടി മതിലിൽ ഇടിച്ച് നിന്നു.കൊട്ടാരക്കര – ഭരണിക്കാവ് റോഡിൽ തൊളിയ്ക്കൽ വളവിന് സമീപം ഇന്ന് പുലർച്ചെ രണ്ടോടെ ആയിരുന്നു സംഭവം.

അപകടത്തിൽ ഡ്രൈവറുടെ കൈക്ക് സാരമായ പരിക്കേറ്റു.ഉടൻ തന്നെ നാട്ടുകാർ ഡ്രൈവറെയും സഹായിയേയും ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് നിഗമനം.

Advertisement