ശാസ്താംകോട്ട യൂത്ത് കോൺഗ്രസ് നേതാവിന് കുത്തേറ്റ സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു

ശാസ്താംകോട്ട : യൂത്ത് കോൺഗ്രസ് മൈനാഗപ്പള്ളി മണ്ഡലം സെക്രട്ടറി പറയരയ്യത്ത് കിഴക്കതിൽ വീട്ടിൽ അഫ്സൽ ജമാൽ (29)ന് കുത്തേറ്റ സംഭവത്തിൽ 3 പ്രതികളെ ശാസ്താംകോട്ട പോലീസ് അറസ്റ്റ് ചെയ്തു.

ആഞ്ഞിലിമൂട് ചിറയിൽ സ്വദേശികളായ ബാദുഷ, ബിജീഷ്, ഷംനാസ് എന്നിവരെയാണ് റിമാന്റ് ചെയ്തത്.നാട്ടുകാരാണ് ഇവരെ തടഞ്ഞുവച്ച് പോലീസിന് കൈമാറിയത്.ഞായറാഴ്ച രാത്രി 9 ഓടെയാണ് അക്രമം നടന്നത്.യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനസ് ഖാൻ,മണ്ഡലം സെകട്ടറി അഫ്സൽ ജമാൽ എന്നിവർക്ക് നേരെയാണ് ആക്രമണം നടന്നത്.സാരമായി പരിക്കേറ്റ
അഫ്സൽ ജമാൽ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.ചിറയിൽ പ്രദേശം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്നാണ് സൂചന.

Advertisement