ഭരണിക്കാവ് പുന്നമൂട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് തൊഴിലാളികൾക്ക് ഭക്ഷ്യവിഷ ബാധ

ശാസ്താംകോട്ട:ഭരണിക്കാവിനു സമീപം പുന്നമൂട്ടിലെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്ന് തൊഴിലാളികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു.നിർമ്മാണ
തൊഴിലാളികളായ മനു(31),ഷിനു(37), അനീഷ് (30) എന്നിവർക്കാണ് ഭക്ഷ്യവിഷ ബാധയേറ്റത്.ഇവരെ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് പകൽ 2 ഓടെ ആയിരുന്നു സംഭവം.പുന്നമൂട്ടിൽ കെട്ടിടം പണിക്കെത്തിയ ഇവർ തൊട്ടടുത്ത ഫാത്തിമ എന്ന ഹോട്ടലിൽ നിന്നും ഉച്ചയ്ക്ക് 1.30 ഓടെയാണ് ഊണ് കഴിച്ചത്.തിരികെയെത്തി ജോലി ചെയ്യുമ്പോൾ തലകറക്കവും ഛർദ്ദിയും അസ്വസ്ഥതയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പോലീസെത്തി ഹോട്ടൽ അടപ്പിച്ചു.

Advertisement