ശാസ്താംകോട്ടയില്‍ യൂത്ത് കോൺഗ്രസ് പ്രവർത്തകന് കുത്തേറ്റു

മൈനാഗപ്പള്ളി : യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് ജനറൽ സെക്രട്ടറി അനസ് ഖാൻ വാർഡ് സെകട്ടറി അഫ്സൽ ജമാൽ എന്നിവർക്ക് നേരെ അക്രമം. അഫ്സൽ ജമാലിന് കത്തി കുത്തിൽ ഗുരുതരമായി പരിക്ക് ഏറ്റ് ശാസ്താംകോട്ട സ്വകാര്യ ആശുപത്രിയിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മൈനാഗപ്പള്ളിയിൽ കടയിൽ വച്ചായിരുന്നു അക്രമം എന്നറിയുന്നു. പള്ളിശേരിക്കല്‍ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിലെ മൂന്ന് പേർ പോലീസ്കസ്‌റ്റടിയിലാണ്.

Advertisement