പ്രൊഫ .ടി വിജയകുമാരി അനുസ്മരണം നാളെ

ശാസ്താംകോട്ട. കെ.എസ്‌.എം ഡി.ബി കോളേജ് ഫിസിക്സ് വിഭാഗം അധ്യാപികയായിരുന്ന പ്രൊഫഃ ടി വിജയകുമാരിയുടെ ഒന്‍പതാമത് അനുസ്മരണം നാളെ രാവിലെ പത്തിന് നടക്കും. കോളേജ് ഡിജിറ്റല്‍ സെമിനാര്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം സി.ആര്‍. മഹേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബി ബീന അധ്യക്ഷത വഹിക്കും. ഫിസിക്സ് വിഭാഗം മേധാവി ഡോ.വി. ജയശ്രീ,
ജെ.പി ജയലാല്‍, ഡോ.ജി.ആര്‍ രമ്യ, പൂര്‍വ്വ അധ്യാപകര്‍ തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍ വെച്ച് വിവിധ എന്‍ഡോവ്മെന്‍റുകളും വിതരണം ചെയ്യുന്നുണ്ട്.

Advertisement