കരുനാഗപ്പള്ളിക്കാര്‍ ഞെട്ടി, വഴിയോരത്ത് കഞ്ചാവുകൃഷി

കരുനാഗപ്പള്ളി. നാട്ടുകാരെയും എക്സൈസിനെയും ഞെട്ടിച്ച് വഴിയോരത്ത് കഞ്ചാവു ചെടി കണ്ടെത്തി. പുതിയകാവു ജങ്ഷനു പടിഞ്ഞാറ് വൈദ്യുതിപോസ്റ്റിനു സമീപത്തുനിന്നുമാണ് 90 സെന്റീമീറ്റര്‍ ഉയരമുള്ള കഞ്ചാവ് ചെടി കണ്ടെത്തിയത്.

പുഷ്പിക്കാന്‍ പാകമായ തരത്തിലുള്ള കഞ്ചാവു ചെടിയാണ് കണ്ടെത്തിയത്. കരുനാഗപ്പള്ളി എക്‌സൈസ് സി.ഐയ്ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവു ചെടി കണ്ടെടുത്തത്.

ഇതു നട്ടുവളര്‍ത്തിയവരെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും എക്‌സൈസ് പറഞ്ഞു. എക്‌സൈസ് സി.ഐ ശിവപ്രസാദ്, പ്രിവന്റീവ് ഓഫീസര്‍മാരായ പി.എ അജയകുമാര്‍, അമ്പികേശന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് ടി. സജുകുമാര്‍, സി.ഇ.ഒ മാരായ സന്തോഷ്, അനില്‍കുമാര്‍ , ഷാഡോ പ്രിവന്റീവ് ഓഫീസര്‍ എ. അജിത്കുമാര്‍, ശ്രീകുമാര്‍ എന്നിവരാണ് പരിശോധനയില്‍ പങ്കെടുത്തത്.

Advertisement