മാലുമേൽ ക്ഷേത്രത്തിൽ ബലൂൺ കച്ചവടം കഴിഞ്ഞ് മടങ്ങിയ മധ്യവയസ്ക്കൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു

മൈനാഗപ്പള്ളി : മാലുമേൽ ക്ഷേത്രത്തിലെ ഉത്സവത്തിന് ബലൂൺ കച്ചവടക്കാരന്റെ സഹായിയായി ജോലി ചെയ്ത ശേഷം വീട്ടിലേക്ക് മടങ്ങിയ മധ്യവയസ്ക്കൻ അജ്ഞാത വാഹനമിടിച്ച് മരിച്ചു.

വടക്കൻ മൈനാഗപ്പള്ളി കാളകുത്തുംപൊയ്ക പൊയ്കയിൽ കിഴക്കതിൽ രാജേന്ദ്രൻ ആചാരി(54) ആണ് മരിച്ചത്.ഇന്നലെ രാത്രി 11 ഓടെ മാലുമേൽ പാലത്തിനു കിഴക്ക് യു.പി സ്കൂളിനു സമീപമായിരുന്നു അപകടം.വീട്ടിലേക്ക് റോഡരികിലൂട നടന്നു പോകുകയായിരുന്ന ഇയ്യാളെ അജ്ഞാത വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പാത
യോരത്ത് മരിച്ചു കിടക്കുന്ന നിലയിലാണ് പിന്നീട് കണ്ടെത്തിയത്.ബലൂൺ കച്ചവടക്കാരന്റെ സഹായിയായി ഇദ്ദേഹം ഒപ്പം കൂടിയത് ഒരു മാസം മുമ്പാണ്. വർഷങ്ങളായി ഭാര്യയും മക്കളുമായി പിണങ്ങി തനിച്ച് താമസിച്ചു വരികയായിരുന്നു.ശാസ്താംകോട്ട താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം പോസ്റ്റ്മോർട്ടം നടത്തുന്നതിനായി കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ അപകടം വരുത്തിയ വാഹനം കണ്ടുപിടിക്കാൻ ശൂരനാട് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Advertisement