കൊല്ലം പ്രാദേശിക ജാലകം

ഓവർടേക്കിംഗിനെ ചൊല്ലി പുത്തൂര്‍ ജംക്ഷനില്‍ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും ആക്രമിച്ചു

കൊട്ടാരക്കര.ഓവർടേക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തിൽ പുത്തൂര്‍ ജംക്ഷനില്‍ പൊലീസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതായി പരാതി. കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സുഗുണനും കുടുംബത്തിനും നേരേയാണ് മർദനം..

രാവിലെ ഒമ്പത് മണിയോടെ യാണ് സംഭവം. യുവാക്കൾ സഞ്ചരിച്ച ബൈക്കും പൊലീസ് ഉദ്യോഗസ്ഥനും കുടുംബവും സഞ്ചരിച്ച കാറും തമ്മിലുള്ള ഓവർ ടേക്കിംഗിനെ ചൊല്ലിയാണ് തർക്കം ഉണ്ടായത്. തർക്കം നടുറോഡിൽ കൂട്ടത്തല്ലിലേക്ക് മാറി.

കൊട്ടാരക്കര സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ സുഗുണൻ, ഭാര്യ പ്രിയ, മകൻ അമൽ എന്നിവർക്കാണ് മർദനമേറ്റത്. ഹെൽമറ്റ് കൊണ്ട് അമലിൻ്റെ തലയ്ക്ക് അടിക്കുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തു എന്നാണ് പരാതി.

ഗുരുതരമായി പരുക്കേറ്റ അമൽ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ രണ്ടു പേരെ പുത്തൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂട്ടത്തല്ലിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്.

പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിനും മുഖത്തല ബ്‌ളോക്ക് പഞ്ചായത്തിനും ദീന്‍ ദയാല്‍ ഉപാധ്യായ അവാര്‍ഡ് കൊല്ലം.പടിഞ്ഞാറേകല്ലട ഗ്രാമപഞ്ചായത്തിനും മുഖത്തല ബ്‌ളോക്ക് പഞ്ചായത്തിനും ദീന്‍ ദയാല്‍ ഉപാധ്യായ അവാര്‍ഡ്. 2020-21ലെ പ്രവര്‍ത്തന മികവിനാണ് അവാര്‍ഡ്. പഞ്ചായത്തിരാജ് ദിനമായ 24ന് ജമ്മുകാശ്മീരിലെ സാംബാ ജില്ലയിലെ പള്ളി ഗ്രാമപഞ്ചായത്തിലാണ് ഇക്കുറി അവാര്‍ഡ് ദാനമടക്കമുള്ള ദേശീയആഘോഷപരിപാടികള്‍ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യാതിഥി ആയിരിക്കും

വൃദ്ധമാതാവിന് മകൻ്റെ ക്രൂരമർദനമേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസ്

ചവറ തെക്കുംഭാഗത്ത് വൃദ്ധമാതാവിന് മകൻ്റെ ക്രൂരമർദനമേറ്റ സംഭവത്തിൽ വധശ്രമത്തിന് കേസ്. 84 കാരിയായ ഓമനയെയാണ് മകൻ ഓമനക്കുട്ടൻ ക്രൂരമായി മർദ്ദിച്ചത്. തടസ്സം പിടിക്കാൻ എത്തിയ ജേഷ്ഠനെയും ഇയാൾ മർദ്ദിച്ചു.

സ്വന്തം അമ്മയോട് അതിക്രൂരമായാണ് മകൻ്റെ മർദ്ദനം. 84 കാരിയെ മൃഗീയമായി മർദ്ദിക്കുകയാണ് ചവറ തെക്കുംഭാഗം സ്വദേശിയായ ഓമനക്കുട്ടൻ. ഇയാൾ അമ്മ ഓമനയെ മർദ്ദിക്കുകയും തള്ളിയിടുകയും ചെയ്തു. വീണ്ടും മർദ്ദനം തുടർന്നു. മർദ്ദനത്തിൻ്റെ അഞ്ചു മിനിറ്റിലധികം വരുന്ന ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.

തടസ്സം പിടിക്കാൻ എത്തിയ സഹോദരൻ ബാബുവിനെയും ഇയാൾ മർദ്ദിച്ചു. പണം ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിൽ ഓമനക്കുട്ടൻ്റ കൊടും ക്രൂരത.

അയൽവാസികളാണ് ഇന്നലെ നടന്ന മർദ്ദന ദൃശ്യം പകർത്തിയത്. ഇന്ന് വാർഡ് മെമ്പറാണ് ഈ വിഷയം പൊലീസിനെ അറിയിച്ചത്. മറിഞ്ഞു വീണ് പരിക്കേറ്റതെന്നാണ് ആദ്യം അമ്മ ഓമന പൊലീസിന് നൽകിയ മൊഴി.

ദൃശ്യങ്ങളുടെയും അമ്മയുടെ മൊഴിയുടേയും അടിസ്ഥാനത്തിൽ പൊലീസ് ഓമനകുട്ടനെതിരെ വധശ്രമത്തിന് കേസെടുത്തു. ഓമനക്കുട്ടൻ തെക്കുംഭാഗം പൊലീസിൻ്റെ കസ്റ്റഡിയിലാണ്. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിട്ടുണ്ട്.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ഇന്ത്യതന്നെ ഇല്ലാതാകും

ശാസ്താംകോട്ട: ഇൻഡ്യയുടെ പ്രാണവായു ഇൻഡ്യൻ നാഷണൽ കോൺ ഗ്രസാണന്നും, കോൺഗ്രസ് തകർന്നാൽ ഇൻഡ്യ തന്നെ ഇല്ലാതാകുമെന്നും എ.ഐ.സി.സി സെക്രട്ടറി പി.വിശ്വനാഥൻ പറഞ്ഞു. ബി.ജെ.പി ഭരണത്തിൽഇൻഡ്യയുടെ ബഹുസ്വരതയും മതേ ധരത്വവും ജനാധിപത്യവും തകരുകയാണണ്. പുതിയ ഒരു ഇൻഡ്യക്കായി എല്ലാ ജനാധിപത്യ മതേതര വാദികളും കോൺഗ്രസ്സിൽ അംഗമാകണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അംഗത്വവിതരണവുമായി ബന്ധപ്പെട്ട് കുന്നത്തൂർ നിയോജക മണ്ഡലം കോൺഗ്രസ് നേ തൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി അംഗങ്ങളായ എം.വി.ശശികുമാരൻ നായർ , കല്ലട രമേശ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ദിനേശ് ബാബു, കുന്നത്തൂർ ബ്ലോക്ക്‌പ്രസിഡന്റ്
കെ.സുകുമാരൻ നായർ , ഡി.സി.സി ഭാരവാഹികളായ കെ.കൃഷ്ണൻകുട്ടിനായർ ,വൈ.ഷാജ ഹാൻ, പി.കെ .രവി , കല്ലട ഗിരീഷ്, ബി. ത്രിദീ പ് കുമാർ ,ഡി.സി. അംഗംബി. സേതു ലക്ഷ്മി, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , സുഹൈൽ അൻസാരി, ഷീജാ രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.

നൻമ വണ്ടിക്ക് കരുതലിന്റെ കൈത്താങ്ങുമായി പുത്തൻതുറ ശ്രീ മഹാവിഷ്ണു ക്ഷേത്രം

ചവറ: പുതിയ കാവ്നെഞ്ചുരോഗ ആശുപത്രിയിലെ രോഗികൾക്കും , അനാഥർക്കും നിത്യ പ്രഭാത ഭക്ഷണം നടത്തുന്ന നൻമ വണ്ടിക്ക് ഭക്ഷ്യധാന്യങ്ങളും , ഫലവർഗ്ഗങ്ങളും കൈമാറി കരുതലിന്റെ തണലുമായി പുത്തൻ തുറ ശ്രീ മഹാവിഷ്ണു ക്ഷേത്രം മാതൃകയായി.


ചവറ,പുത്തൻ തുറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷു ഉൽസവത്തോടനുബന്ധിച്ച് ഭക്തർ സമർപ്പിച്ച ഭക്ഷ്യ – പഴവർഗ്ഗങ്ങൾ കരയോഗം പ്രസിഡന്റ് യു. രാജു നൻമ വണ്ടി പ്രതിനിധി ബിജു മുഹമ്മദിന് കൈമാറുന്നു

ക്ഷേത്രത്തിലെ വിഷു ഉൽസവത്തോടനുബന്ധിച്ച് നടന്ന ദശാവതാര ചാർത്തിന്റെ ഭാഗമായുള്ള 76 പറയിൽ ലഭിച്ച ഭക്ഷ്യവിഭവങ്ങളാണ്
കരയോഗം പ്രസിഡന്റ് യു. രാജു , സെക്രട്ടറി സുരേഷ് എന്നിവരിൽ നിന്നും നൻമ വണ്ടി പ്രതിനിധി ബിജു മുഹമ്മദ് ഏറ്റുവാങ്ങിയത്
സതീശൻ ,ജോളി മോൻ ജയമോൻ , ബിജു, മധു , പ്രസാദ്, ഓമനക്കുട്ടൻ, അച്ചു ,ഹാരീസ് ഹാരി എന്നിവർ സംബന്ധിച്ചു.

ഗ്രാന്മ ഗ്രാമീണ വായനശാല സംഘടിപ്പിക്കുന്ന സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെ ഉദ്ഘാടനം

ഗ്രാന് മ ഗ്രാമീണ വായനശാല സംഘടിപ്പിക്കുന്ന സൗജന്യ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകളുടെ ഉദ്ഘാടനം പട്ടകടവ് സെൻ്റ് ആൻഡ്രൂസ് ഇടവക വികാരി വികാരി ഫാ.ജോയിസൺ ജോസഫ്
നിർവ്വഹിച്ചു.

സോമൻ മൂത്തേഴം അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വിനോദ് രാജ് സ്വാഗതം പറഞ്ഞു.ലിജിൻ .വി .ജോസ് ക്ലാസ് നയിച്ചു.ശനി, ഞായർ ദിവസങ്ങളിലാണ് ക്ലാസ് .പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം.

ചോപ്പു വെളിവാക്കുന്നത് ശൂരനാട് രക്തസാക്ഷിത്വത്തിന്‍റെ മറവിയിലായ അറിയാക്കഥകള്‍

കോവൂര്‍.ശൂരനാട് രക്തസാക്ഷികളുടെ ജീവത്യാഗം നാടിന്റെ സാമൂഹികഘടനയില്‍ ഉണ്ടാക്കിയ മാറ്റം ചര്‍ച്ച ചെയ്യുന്ന നോവലാണ് ചോപ്പ് എന്നും ശൂരനാടിന്റെ പോരാട്ടത്തിന്റെ അറിയാക്കഥകളും ചങ്കുനീറുന്ന യാഥാര്‍ഥ്യങ്ങളുമാണ് അതില്‍ വരച്ചിടുന്നതെന്നും മാധ്യമപ്രവര്‍ത്തകന്‍ ആര്‍ ഹരിപ്രസാദ് പറഞ്ഞു.കോവൂര്‍ കേരളാ ലൈബ്രറി സംഘടിപ്പിച്ച ചോപ്പ് ശൂരനാടിന്റെ രക്തഗാഥ നോവല്‍ ചര്‍ച്ചയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.


തേവലക്കര ഹൈസ്‌കൂള്‍ ഭരണസമിതി പ്രസിഡന്റ് തുളസീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു.
ഗ്രന്ഥശാലാ സംഘം കുന്നത്തൂര്‍ താലൂക്ക് കൗണ്‍സില്‍ അംഗം ബി സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.നോവലിസ്റ്റ് ഹരീകുറിശേരി, ഗ്രന്ഥശാലാ പ്രസി ഡന്റ് കെ.ബി.വേണുകുമാര്‍, വൈസ് പ്രസിഡന്റ് കൊച്ചു വേലു മാസ്റ്റര്‍,സെക്രട്ടറി ബി രാധാകൃഷ്ണന്‍, ഡി ബിനേഷ് എന്നിവര്‍ പ്രസംഗിച്ചു.

കൊല്ലം സിറ്റി പോലീസ് നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി ക്രിമിനലുകൾ പിടിയിൽ- മദ്യപിച്ച് വാഹനം ഓടിച്ചതിന് 98 പേരെ അറസ്റ്റ് ചെയ്യ്തു.

കൊല്ലം.സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം 09.04.2022 ന് 10 pm മുതൽ 10.04.2022 3 am വരെ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായവരെയും മദ്യപിച്ച് വാഹനം ഓടിച്ച 98 പേരെയും പിടികൂടി. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ നാരായണൻ റ്റി ഐപിഎസ് ന്റെ നിർദ്ദേശാനുസരണം കൊല്ലം, ചാത്തന്നൂർ, കരുനാഗപ്പള്ളി എസിപി മാരുടെ നേതൃത്വത്തിൽ എല്ലാ പോലീസ് ഇൻസ്‌പെക്ടർ മാരേയും, പോലീസ് സ്റ്റേഷനുകളിലേയും , സിറ്റിയിലെ സ്‌പെഷ്യൽ യൂണിറ്റുകളിലേയും പരമാവധി ഉദ്ദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചു കൊണ്ട് നടന്ന സ്‌പെഷ്യൽ ഡ്രൈവിൽ നിരവധി ക്രിമിനലുകൾ പോലീസ് പിടിയിലായി.

പിടികിട്ടാ പുള്ളികളായി പ്രഖ്യാപിച്ച മൂന്ന് പേർ വീതം പള്ളിത്തോട്ടം, ചവറ പോലീസ് സ്റ്റേഷനുകളിലും രണ്ട് പേരെ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിലും ഒരാൾ വീതം കൊല്ലം വെസ്റ്റ്, ഇരവിപുരം, പരവൂർ, ചവറ തെക്കുംഭാഗം എന്നീ പോലീസ് സ്റ്റേഷനുകളിലുമായി 12 പേരെ പിടികൂടി. ഗൂരുതരമായ കേസുകളിൽ ഉൾപ്പെട്ട് മുങ്ങി നടന്ന 3 പേരെ ഓച്ചിറയിൽ നിന്നും, രണ്ട് പേരെ ചവറയിൽ നിന്നും , ഒരാളെ ശക്തികുളങ്ങരയിൽ നിന്നും അറസ്റ്റ് ചെയ്യ്തു. സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷൻ പരിധിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ കൈവശം വച്ചതിന് 13 കേസ്സുകളും, NDPS ആക്ട് പ്രകാരം 14 കേസ്സുകളും, അബ്കാരി ആക്ട് പ്രകാരം 40 കേസ്സുകളും രജിസ്റ്റർ ചെയ്യ്തു. ജാമ്യം ഇല്ലാ വാറണ്ട് പ്രകാരം 48 പേരെയും, മുൻകരുതലായി 52 പേരെയും സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ അറസ്റ്റ് ചെയ്യ്തു. 37 KD കളേയും 96 റൗഡികളേയും സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി താമസ സ്ഥലങ്ങളിൽ എത്തി പരിശോധിച്ചു. സാമൂഹിക വിരുദ്ധരെ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിലും ഇതുപോലെയുള്ള കർശന പരിശോധന തുടരുമെന്നും സിറ്റി പോലീസ് മേധാവി അറിയിച്ചു.

തകഴി അനുസ്മരണം മാഞ്ചുവട്ടിൽ എന്ന പേരിൽ ചക്കുവള്ളി മിഴി ഗ്രന്ഥശാല സംഘടിപ്പിച്ചു

കുന്നത്തൂർ: ചക്കുവള്ളി മിഴി ഗ്രന്ഥശാല കുട്ടി കൂട്ടം ബാലവേദിയുടെ നേതൃത്വത്തിൽ തകഴി അനുസ്മരണം മാഞ്ചുവട്ടിൽ എന്ന പേരിൽ സംഘടിപ്പിച്ചു. പ്രശസ്ത കവയത്രി രേണുകാ ഗണേശൻ ഉദ്ഘാടനം ചെയ്തു.ബാലവേദി പ്രസിഡൻ്റ് ഹർഷ ഫാത്തിമ അദ്ധ്യക്ഷത വഹിച്ചു. അർത്തിയിൽ അൻസാരി, അനീഷ് എസ്. ചക്കുവള്ളി, സബീന ബൈജു, മുഹമ്മദ് നിഹാൽ എന്നിവർ പ്രസംഗിച്ചു.


മണ്ണിന്റെ മണമുള്ള കഥകളിലൂടെ മലയാളത്തിൽ ചിരപ്രതിഷ്ഠ നടത്തിയ തകഴി ശിവശങ്കരപ്പിള്ള
കുട്ടനാടിന്റെ കഥാകാരൻ എന്നറിയപ്പെട്ടിരുന്നു. തകഴിയുടെ കൃതികൾ ഏറെയും സാധാരണക്കാരുടെ ജീവിതത്തെപ്പറ്റി പറയുന്നതായിരുന്നു. കാൽപനിക ആവിഷ്കാരങ്ങളെ മാത്രം സ്വീകരിക്കുകയും മലയാള സാഹിത്യത്തെ ജീവിതത്തിന്റെ പച്ചയായ വഴികളിലൂടെ കൈപിടിച്ചു നടത്തിയ എഴുത്തുകാരിൽ ഏറ്റവും പ്രമുഖനായിരുന്നു തകഴി.അനുഭവങ്ങളുടെ തിരയും ചുഴിയും കടന്നാണ് തകഴി ശിവശങ്കരപ്പിള്ള ജ്ഞാനപീഠം അവാർഡ് നേടിയത് .ചെമ്മീൻ എന്ന നോവലിലൂടെ ആഗോള പ്രശസ്തനായ തകഴിയെ കേരള മോപ്പസാങ്ങ് എന്നാണ് വിശേഷിപ്പിക്കുന്നത് ‘

ശക്തികുളങ്ങര ഹാർബറിലെ ഷെഡ് തീവെച്ച് നശിപ്പിച്ചയാൾ പോലീസ് പിടിയിൽ

ശക്തികുളങ്ങര. ഹാർബറിലെ താൽക്കാലിക ഷെഡും അതിൽ സൂക്ഷിച്ചിരുന്ന വാഷിങ്ങ് മെഷീനും, കുഴൽ കിണറിന്റെ പൈപ്പുകളും തീവച്ച് നശിപ്പിച്ചയാളെ ശക്തികുളങ്ങര പോലീസ് അറസ്റ്റ് ചെയ്യ്തു. തിരുവനന്തപുരം ജില്ലയിൽ തോന്നയ്ക്കൽ വില്ലേജിൽ കൊറക്കട പി.ഓ, കോരാണി എ.ബി മന്ദിരത്തിൽ തടിയൻ ബിനു എന്നറിയപ്പെടുന്ന ബിനു (39) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിൽ ആയത്.

കഴിഞ്ഞ 25.03.2022 വെളുപ്പിന് 1 മണിയോടെ ശക്തികുളങ്ങര ഹാർബറിലെ താൽക്കാലിക ഷെഡ് കത്തി ഷെഡിൽ ഉണ്ടായിരുന്ന പ്ലാസ്റ്റിക്ക് കഴുകുന്ന വാഷിങ്ങ് മെഷീനും, കുഴൽ കിണറിന്റെ പൈപ്പുകളും കത്തി നശിച്ച് 8 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. തുടർന്ന് ശക്തികുളങ്ങര ഹാർബർ അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയർ സുനിൽ സാമുവെൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് ഹാർബറിലേയും പരിസര പ്രദേശങ്ങളിലെയും cctv ദൃശ്യങ്ങൾ പരിശോധിച്ചതിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാളെ അന്വേഷിച്ച് കോരാണിയിലുള്ള വീട്ടിൽ എത്തിയെങ്കിലും ഇയാൾ മുങ്ങുകയായിരുന്നു.

തുടർന്ന് ഇയാളുടെ മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ശക്തികുളങ്ങര ഹാർബറിൽ മടങ്ങിയെത്തിയ വിവരം മനസ്സിലാക്കി ഹാർബറിൽ നിന്നും ഇയാളെ പിടികൂടി. സിറ്റിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായിട്ടുള്ള ആളാണ് ബിനു. ശക്തികുളങ്ങര ഇൻസ്‌പെക്ടർ യു ബിജു, എസ്‌ഐ ആശ ഐ.വി, എഎസ്‌ഐ മാരായ പ്രദീപ്, ഡാർവിൻ, എസ്‌സിപിഓ ജഹാംഗീർ, സിപിഓ മാരായ ശ്രീജു, മനീഷ്, നൗഫൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.ഇയാളെ റിമാന്റ് ചെയ്യ്തു.

സി.സി മുടങ്ങിയതിന് ആട്ടോ ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടികൊണ്ട് പോയ സംഘത്തിലെ രണ്ടാമനും പോലീസ് പിടിയിൽ

പാരിപ്പളളി. ഓട്ടോയുടെ സി.സി. മുടങ്ങിയതിന് ആട്ടോ ഡ്രൈവറെ ആക്രമിച്ച് വാഹനം തട്ടി കൊണ്ട് പോയ സംഘത്തിലെ രണ്ടാമനേയും പാരിപ്പളളി പോലീസ് പിടികൂടി. കല്ലമ്പലം തോട്ടക്കാട്, വെട്ടിമാൻ കോണം, രമണി വിലാസത്തിൽ ജ്യോതിഷ്(28) ആണ് പോലീസ് പിടിയിലായത്.

18.03.2022 ന് പാരിപ്പളളി മെഡിക്കൽ കോളേജിന് സമീപത്തെ സ്റ്റാൻഡിൽ നിന്നും ഓട്ടം വിളിച്ച് കൊണ്ട് പോയ ആട്ടോയാണ് തട്ടിക്കൊണ്ട് പോയത്. കല്ലമ്പലത്തെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ നിന്നും പണം കടമെടുത്ത് വാങ്ങിയ ഓട്ടോയുടെ തവണ മുടങ്ങിയതിനെ തുടർന്ന് പ്രതിയുൾപ്പെട്ട സംഘം, ഓട്ടോയിൽ കയറി മൈലാടുംപാറ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഡ്രൈവറെ ആക്രമിച്ച് ഓട്ടോ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് ഓട്ടോ ഡ്രൈവറുടെ പരാതിയിൽ പാരിപ്പളളി പോലീസ് സ്റ്റേഷനിൽ കവർച്ചയ്ക്ക് രജിസ്റ്റർ ചെയ്ത കേസിലാണ് ജ്യോതിഷിനെ പിടികൂടിയത്.

സംഘത്തിലുൾപ്പെട്ട കല്ലമ്പലം പുല്ലൂർമുക്ക് സുനിൽ നിവാസിൽ പ്രഭാകരൻ മകൻ റീബു കല്ലമ്പലത്ത് നിന്നും നേരത്തെ തന്നെ പാരിപ്പള്ളി പോലീസിന്റെ പിടിയിലായിരുന്നു. സമീപത്തെ ക്ഷേത്രത്തിന് പുറകിൽ ഒളിപ്പിച്ച ഓട്ടോയും പോലീസ് കണ്ടെത്തിയിരുന്നു.


പാരിപ്പളളി ഇൻസ്‌പെക്ടർ എ.അൽജബറിന്റെ നേതൃത്വത്തിൽ, എസ്സ്.ഐ അനൂരൂപ, സി.പി.ഒ മാരായ സലാഹുദ്ദിൻ, ബിജൂ, സന്തോഷ്, മനോജ്, എന്നിവരുൾപ്പെട്ട സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.

പങ്ക തകരാറിലായി കടലിൽ അകപ്പെട്ട ബോട്ടിനെ രക്ഷപെടുത്തി.
കരുനാഗപ്പള്ളി . ശക്തമായ കാറ്റിലും, കടലിലുംപെട്ട മത്സ്യ ബന്ധന ബോട്ടിനെ മറൈൻ എൻഫോഴ്സ്മെൻ്റ് രക്ഷപെടുത്തി. പങ്ക കേടായി ആലപ്പുഴ ഭാഗത്തു കടലിൽ ഒഴുകിനടക്കുകയായിരുന്ന അമ്പലപ്പുഴ, ശിവഗംഗയിൽ, ശിവപ്രസാദിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീഭദ്ര എന്ന ബോട്ടിനേയും അതിലെ 9 തൊഴിലാളികളെയുമാണ് അഴീക്കൽ മറൈൻ എൻഫോസ്‌മെന്റ് അതിസാഹസികമായി രക്ഷപ്പെടുത്തി കരയിലെത്തിച്ചത്.പ്രതികൂലമായ കാലാവസ്ഥയെ അതിജീവിച്ച് വെള്ളിയാഴ്ച രാത്രി 2 മണിയോടെ ബോട്ട് അഴീക്കൽ ഹാർബറിൽ എത്തിച്ചു രക്ഷാ പ്രവർത്തനത്തിനു് സി പി ഒ ഷിൻ്റോ സീ റെസ്ക്യൂ ഗാർഡ് മാരായ ജോർജ്, ജയൻ എന്നിവർ നേതൃത്വം നൽകി.


Advertisement