മലനടയില്‍ കമ്പത്തിന് നീക്കം, പൊലീസ് തടഞ്ഞത് സംഘര്‍ഷമായി

പോരുവഴി. മലനടയില്‍ കമ്പത്തിന് നീക്കം പൊലീസ് തടഞ്ഞത് സംഘര്‍ഷമായി. വെള്ളിയാഴ്ച ഉല്‍സവത്തിന്റെ ഭാഗമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്പം രണ്ടുയുവാക്കള്‍ കുളത്തില്‍ മുങ്ങിമരിച്ചതിനാല്‍ മാറ്റിയിരുന്നു. ആ കരിമരുന്നുപ്രയോഗം ഇന്ന് നടക്കുമെന്ന പ്രചരണമുണ്ടായിരുന്നു. മലനടയില്‍ കമ്പം പ്രസിദ്ധമായതിനാല്‍ കാണാന്‍ പതിനായിരങ്ങള്‍ തടിച്ചു കൂടിയിട്ടുണ്ട്. എന്നാല്‍ കമ്പത്തിന് അനുമതിയില്ല എന്നാണ് പൊലീസ് അറിയിച്ചത്. ഇത് ഭരണ സമിതിയുമായുള്ള വാഗ്വാദത്തിനും പിന്നീട് പുറത്ത് സംഘര്‍ഷത്തിലേക്കും നീണ്ടു. മലനടയ്ക്കുവെളിയില്‍ ഏതാണ്ട് അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ഏലായിലും മറ്റും തമ്പടിച്ചാണ് ജനം കമ്പം കാണുന്നത്. എട്ടുമണിക്കു തുടങ്ങുമെന്ന പറഞ്ഞ കമ്പം കാണാതായതോടെ ജനം ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു. പിന്നീട് പൊലീസ് തന്നെ ജനക്കൂട്ടം പിരിയണമെന്ന് അറിയിച്ചു.ഒരുമണിക്കൂര്‍ നീണ്ട സംഘര്‍ഷത്തിനൊടുവില്‍ ജനം പിരിയുകയാണ്. സ്ഥലത്ത് പൊലീസ് കാവലുണ്ട്.

Advertisement