എഴുകോൺ : പെരുമൺ , പനയം സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല അപഹരിച്ച്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി യുവതിയെ എഴുകോൺ പോലീസ് അറസ്റ്റു ചെയ്തു. KSRTC ബസിൽ കൊട്ടാരക്കരയിൽ നിന്നും കുണ്ടറയിലേക്ക് യാത്ര ചെയ്തു വരവേ അമ്പലത്തുംകാല ജംഗ്ഷനിൽ എത്തിയ സമയം ആവലാതിക്കാരിയുടെ കഴുത്തിൽ കിടന്ന ഉദ്ദേശം 2 പവൻ തൂക്കം വരുന്ന സ്വർണ്ണമാല അപഹരിച്ചു കടന്നുകളയാൻ ശ്രമിച്ച തമിഴ്നാട് സംസ്ഥാനത്തു് തിരുനെൽവേലി ജില്ലയിൽ കോവിൽപെട്ടി എന്ന സ്ഥലത്തു് രാജഗോപാൽ നഗറിൽ അറുമുഖൻ ഭാര്യ 21 വയസുള്ള മീനാക്ഷിയെ എഴുകോൺ ISHO ശിവപ്രകാശിന്റെ നേതൃത്വത്തിൽ SI മാരായ അനീസ് , ഉണ്ണികൃഷ്ണപിള്ള , ജയപ്രകാശ് , ASI അജിത് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജയ , അമ്പിളി എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ് ചെയ്തു.

അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. കൂടുതൽ അന്വേഷണത്തിൽ ഇവർ കൊടുവള്ളി , കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ സ്റ്റേഷനുകളിൽ സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായിട്ടുള്ളതുമാണ്.