ശൂരനാട്ട് യുവതിക്ക് നേരെ അക്രമം ,മരുമകന്‍ പിടിയില്‍

Advertisement

തെക്കുംഭാഗം . യുവതിയെ ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനിവരുത്തിയ യുവാവിനെ ചവറ തെക്കുംഭാഗം പോലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് വടക്ക് പടിഞ്ഞാറ്റിൻ മുറിയിൽ, മുഴങ്ങോടി ഹൗസിൽ അനൂപ്(33) ആണ് ചവറ തെക്കുംഭാഗം പോലീസിന്റെ പിടിയിലായത്. യുവതിയുടെ മകളുടെ ഭർത്താവായ പ്രതിക്ക് ഭാര്യയോടുള്ള വിരോധത്താൽ ഭാര്യമാതാവിനെ അവർ നടത്തു ഫ്‌ളവർ മില്ലിന് മുൻവശം വച്ച് അസഭ്യം പറഞ്ഞ് ദേഹോപദ്രവം ഏൽപ്പിച്ച് മാനഹാനിപ്പെടുത്തുകയായിരുന്നു.

ആവലാതിക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യുകയും പഞ്ചാബിലേക്ക് കടക്കാൻ ശ്രമിച്ച സൈനികനായ പ്രതിയെ തന്ത്രപരമായി അറസ്റ്റ്‌ചെയ്യുകയുമായിരുന്നു. കരുനാഗപ്പള്ളി എസിപി ഷൈനു തോമസിന്റെ നിർദ്ദേശാനുസരണം ചവറ തെക്കുംഭാഗം ഇൻസ്പക്ടർ ദിനേശ്കുമാറിന്റെ നേതൃത്വത്തിൽ, എസ്സ്.ഐ സുജാതൻ പിള്ള, എ.എസ്.ഐ സലിം സി.പി.ഓ അനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

Advertisement