കേരളപുരത്ത് പാപ്പാന് ആനയുടെ ചവിട്ടേറ്റത് ആനയെ ആക്രമിച്ചതിന് പിന്നാലെ

Advertisement

കുണ്ടറ. കൊല്ലം കേരളപുരത്ത് പാപ്പാന് ആനയുടെ ചവിട്ടേറ്റത് ആനയെ ആക്രമിച്ചതിന് പിന്നാലെയെന്ന് സൂചന.

സമീപത്തെ ക്ഷേത്രത്തിൽ എഴുന്നള്ളിക്കാൻ എത്തുന്നതിനിടെ അബദ്ധത്തിൽ ആനയുടെ ചവിട്ടേറ്റതാണെന്ന് ആയിരുന്നു നേരത്തേയുള്ള വിശദീകരണം

എന്നാൽ ഒന്നാം പാപ്പാൻ ആനയെ അടിച്ചു പ്രകോപിപ്പിക്കുന്നതിൻ്റേയും ശേഷം ആന രണ്ടാം പാപ്പനെ ആക്രമിക്കുന്നതിൻ്റേയും ദൃശ്യങ്ങൾ ആണ് സിസിടിവിയില്‍ നിന്നും ലഭിച്ചത്

പാപ്പാനായ സച്ചുവിനാണ് ആനയുടെ ചവിട്ടേറ്റ് ഗുരുതരമായി പരുക്കേറ്റത്

സച്ചു തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്

Advertisement