കരുനാഗപ്പള്ളി : പത്താം ക്ലാസ് വിദ്യാർഥി  തൂങ്ങിമരിച്ച സംഭവം തഴവയിലെ ടൂട്ടോറിയലിനു നേരെ ഒരു സംഘം ആക്രമണം നടത്തി . ടൂട്ടോറിയൽ തല്ലി തകർത്തു. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. സംഭവത്തിൽ    നാലുപേരുടെ പേരിൽ പോലീസ് കേസെടുത്തു. ബുധനാഴ്ച്ച രാവിലെ 11 മണിയോടെ തഴവ, തെക്കുംമുറികിഴക്ക്. വിത്തുർ പഠിറ്റതിൽ വീട്ടിൽ താജുദ്ദീൻ – സുഹൃബാൻ ദമ്പതികളുടെ മകൻ ബാദുഷ (16) വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കാണപ്പെടുകയായിരുന്നു
ട്യൂട്ടോറിയിലെ ട്യൂഷൻ വിദ്യാർഥിയായിരുന്നു. ബാദുഷയെ അധ്യാപകന്‍ തല്ലിയെന്നും വിദ്യാഭ്യാസ സ്ഥാപനത്തിന്‍റെ പീഡനംമൂലമാണ് മരിച്ചതെന്നും ആരോപിച്ചാണ് അക്രമം നടന്നത്.