കൊല്ലം . ആർ.വൈ എഫ് കൊല്ലം പൊലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. എം.പി എൻ കെ പ്രേമചന്ദ്രനെ കള്ളക്കേസിൽപ്പെടുത്താൻ പോലീസും, സി.പി.എമ്മും ശ്രമിക്കുന്നുവെന്നാരോപിച്ചാണ് മാർച്ച് സംഘടിപ്പിച്ചത്, ലാത്തിച്ചാർജിൽ നിരവധി പ്രവർത്തകർക്ക് പരുക്ക്

രാവിലെ കൊല്ലം ചിന്നക്കടയിൽ നിന്നാണ് പ്രകടനം ആരംഭിച്ചത് മാർച്ച് ആരംഭിച്ചപ്പോൾ തന്നെ പ്രവർത്തകർ പോലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയാണ് കമ്മീഷണർ ഓഫീസിലേക്ക് തിരിച്ചത്.കമ്മീഷണർ ഓഫീസിന് തൊട്ട് മുന്നിൽ ബാരിക്കേഡ് വെച്ച് സുരക്ഷ ഒരുക്കിയിരുന്നു.എന്നാൽ ഓഫീസിന് മുന്നിൽ എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറിക്കാൻ ശ്രമിച്ചിരുന്നു

തുടർന്ന് പോലീസ് ജലപീരങ്കി ഉപയോഗിച്ചു. നേതാക്കൾ പ്രവർത്തകരെ പിൻതിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പ്രവർത്തകർ പിൻമാറാൻ തയാറായില്ല. വീണ്ടും പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചു. ജലപീരങ്കി പ്രയോഗിച്ചിട്ടും പിൻമാറാതിരുന്നവര്‍ക്കുനേരെ പോലീസ് ലാത്തിചാർജ് നടത്തി.നാലും പാടും ചിതറി ഓടിയ പ്രവർത്തകർ വീണ്ടും ഒത്തുകൂടി ലാത്തി ചാർജിൽ പരുക്കേറ്റ ആർ.വൈ.എഫ് ജില്ലാ സെക്രട്ടറി സുഭാഷ്കല്ലട,ഉല്ലാസ് കോവൂര്‍,ഇഗ്രാഹിംകുട്ടി,ഹരീഷ്,ഫെബി സ്റ്റാലിന്‍,ശിവപ്രസാദ്,സിയാദ് തേവലക്കര,അനന്തകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരുക്ക്. ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചു.

.മാർച്ച് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് ഉത്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്‍റ് സിപി സുധീഷ്കുമാര്‍,ആര്‍എസ്പി ജില്ലാ സെക്രട്ടറി കെഎസ് വേണുഗോപാല്‍, ഉല്ലാസ് കോവൂര്‍,സിഎം ഷെരീഫ്,സുഭാഷ്കല്ലട,പുലത്തറ നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here