യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി എൻ കെ പ്രേമചന്ദ്രൻ എംപി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ- റെയിൽ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്തു

കൊല്ലം . വിഴിഞ്ഞം തുറമുഖത്തിന് വേണ്ടി 10 കിലോമീറ്റർ റെയിൽ പാത ആറുകൊല്ലം കൊണ്ട് യാഥാർത്ഥ്യമാക്കാൻ കഴിയാത്ത പിണറായി വിജയനാണോ കെ റെയിൽനിർമ്മിക്കാൻ പോകുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
500 കുടുംബങ്ങളെ അന്ന് കുടിയിറക്കിയിട്ട് ഇന്നും പുനരധിവസിപ്പിച്ചിട്ടില്ല. എന്നിട്ട് അതിൻ്റെ ഇരുപത് ഇരട്ടി ആളുകളെ ഈ പദ്ധതിക്കായി ഇറക്കിവിട്ടാൽ എങ്ങനെ പുനരധിവസിപ്പിക്കും , ഉമ്മൻ ചാണ്ടി ചോദിച്ചു.

ആരു വിചാരിച്ചാലും കെ റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകാൻ സാധിക്കില്ല. ഇപ്പോൾ യുഡിഎഫ് വികസനവിരോധികൾ എന്നുപറയുമ്പോൾ, നെടുമ്പാശേരി വിമാനത്താവളത്തിനെതിരെ സമരം ചെയ്തത് ആരാണെന്ന് ഓർക്കണം. യു.ഡി.എഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി എൻ കെ പ്രേമചന്ദ്രൻ എംപി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കെ- റെയിൽ വിരുദ്ധ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉമ്മൻചാണ്ടി.