ശാസ്താംകോട്ട: ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകൾക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കുമായി കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1.40 കോടി രൂപ ചെലവഴിച്ച് വാങ്ങിയ ആംബുലൻസുകൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഫ്ലാഗ് ഓഫ് ചെയ്ത് നാടിന് സമർപ്പിച്ചു.

ഓക്സിജിൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉള്ള ആംബുലൻസുകൾ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.കോവിഡിനെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും അടിയന്തിരഘട്ടങ്ങളിൽ
ഓക്സിജന്റെയും
ആംബുലൻസുകളുടെയും ലഭ്യതക്കുറവ് ജനങ്ങളെ വലയ്ക്കുകയാണ്.മൂന്നാം തരംഗത്തിൽ ഭയന്നിരിക്കാതെ ജാഗ്രതയോടെ നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ശാസ്താംകോട്ട കെഎസ്ആർടിസി സ്റ്റാന്റിൽ നടന്ന ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്,വൈ.ഷാജഹാൻ,കാരുവള്ളി ശശി,വരിക്കോലിൽ ബഷീർ,മൈനാഗപ്പള്ളി,
പോരുവഴി,കിഴക്കേകല്ലട,വിളക്കുടി, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ,വൈസ് പ്രസിഡന്റുമാർ,പത്തനാപുരം സി.എച്ച്.സി,ശാസ്താംകോട്ട താലൂക്കാശുപത്രി മെഡിൽ സൂപ്രണ്ടുമാർ എന്നിവർ പങ്കെടുത്തു.ശാസ്താംകോട്ട
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻസർ ഷാഫി സ്വാഗതവും കോൺഗ്രസ് ശാസ്താംകോട്ട ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് നന്ദിയും പറഞ്ഞു.