വയോജനങ്ങൾക്കായി അരികെ പാലിയേറ്റിവ് പദ്ധതി

പടിഞ്ഞാറെ കല്ലട . ഗ്രാമപഞ്ചായത്ത് ആയൂർവേദ ഡിസ്‌പെൻസറി വഴി നടപ്പിലാക്കുന്ന കോവിഡ് 19 ഒമിക്രോൺ പ്രതിരോധ മരുന്നുകളുടെ വിതരണവും, വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന അരികെ പാലിയേറ്റിവ് പദ്ധതിയുടെ ഉദ്ഘാടനവും പടിഞ്ഞാറെകല്ലട വയോജന വിശ്രമകേന്ദ്രത്തിൽ വച്ച് പഞ്ചായത്ത് പ്രസിഡന്റ്‌ ഡോ.സി.ഉണ്ണികൃഷ്ണൻ നിർവഹിച്ചു.

ചടങ്ങിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടിയുള്ള കിരണം എന്ന പ്രതിരോധ മരുന്നുകളുടെ ഉദ്ഘാടനവും വിതരണവും ആരംഭിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഉഷാലയം ശിവരാജൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ്‌ എൽ.സുധ,വികസനകാര്യ കമ്മിറ്റി ചെയർമാൻ കെ.സുധീർ, മെഡിക്കൽ ആഫീസർ ഷിമ്മി.എസ്.രാജ്,ഡോ.അപർണ എന്നിവർ പങ്കെടുത്തു.

ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി

ശാസ്താംനട: അമ്പലത്തുംഭാഗം പി.കെ രാഘവൻ ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ നടത്തി.ഓണവിള യു.പി.എസിൽ നടന്ന സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ഉത്ഘാടനം ചെയ്തു.

അമ്പലത്തുംഭാഗം പി.കെ രാഘവൻ ലൈബ്രറി ആന്റ് കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ
ലഹരി വിരുദ്ധ ബോധവൽക്കരണ സെമിനാർ ജില്ലാ പഞ്ചായത്ത് അംഗം പി.ശ്യാമളയമ്മ ഉത്ഘാടനം ചെയ്യുന്നു

എം.വി രാജ്മോഹൻ അധ്യക്ഷത വഹിച്ചു.പ്രഥമാദ്ധ്യാപിക ആർ.ജയലക്ഷ്മി, താലൂക്ക് എക്സി.അംഗം മനു.വി.കുറുപ്പ്,പിറ്റിഎ പ്രസിഡന്റ് സുശീല .ബി, സ്റ്റാഫ് സെക്രട്ടറി സിന്ധു .ആർ,എന്നിവർ സംസാരിച്ചു. വനിതാ സിവിൽ എക്സൈസ് ഓഫീസർ എ.ഷീബ ക്ലാസ് നയിച്ചു.

സ്ത്രീയെ ദേഹോപദ്രവം ഏൽപ്പിച്ച കേസ്സിലെ പ്രതിയെ വെറുതെ വിട്ടു

ശാസ്താംകോട്ട : റിട്ട.സ്കൂൾ പ്രഥമാധ്യാപികയുടെ വസ്തുവിൽ അതിക്രമിച്ച് കയറി ദേഹോപദ്രവം ഏൽപ്പിക്കുകയും കൊലപ്പെടുത്തുവാൻ ശ്രമിക്കുകയും ചെയ്തെന്ന കേസിലെ പ്രതിയെ ശാസ്താംകോട്ട മുൻസിഫ് – മജിസ്ട്രേറ്റ് കോടതി വെറുതേ വിട്ടു.റിട്ട.ജില്ലാ സൂപ്രണ്ട് ശൂരനാട് വടക്ക് ആനയടി കോട്ടപ്പുറത്ത് വീട്ടിൽ കെ.പി രാജഗോപാലൻ നായരെയാണ് വെറുതേ വിട്ടത്.ആനയടിയിൽ 2009 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പ്രതിക്ക് വേണ്ടി അഭിഭാഷകരായ എ.നൗഷാദ്, ആറമ്പിൽ എൻ.സദാശിവൻ,ആദിത്യാ സന്തോഷ് എന്നിവർ ഹാജരായി.

തോട്ടുകര ദേവീക്ഷേത്രത്തിൽ ഗുരു പ്രതിഷ്ഠാ വാർഷികവും ആയില്യ മഹോത്സവവും

പതാരം: പതാരം കുമരഞ്ചിറ തോട്ടുകര ദേവീക്ഷേത്രത്തിൽ വാർഷിക പൂജ,ആയില്യ മഹോത്സവം,കലശപൂജ,ഗുരു പ്രതിഷ്ഠാ വാർഷികം, മകം പൊങ്കാല എന്നിവ 15 മുതൽ 19 വരെ നടക്കുംക്ഷേത്രം തന്ത്രി പിറക്കാട്ടുമടം വിഷ്ണു നമ്പൂതിരി,മേൽശാന്തി മൈനാഗപ്പള്ളി അനന്തു എന്നിവർ കാർമികത്വം വഹിക്കും.എല്ലാ ദിവസവും പ്രത്യേക പൂജകളും ചടങ്ങുകളും ഉണ്ടായിരിക്കും.19 ന് അഖണ്ഡനാമജപയജ്ഞം,ആയില്യം പുജ,നൂറുംപാലും, സോപാന സംഗീതം,ഭഗവതി സേവ എന്നിവ നടക്കും.20ന് രാവിലെ 6.30 മുതൽ മകം പൊങ്കലും നടക്കും.

ആറ് ഗ്രാമപഞ്ചായത്തുകൾക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കും ആംബുലൻസുകൾ അനുവദിച്ച് കൊടിക്കുന്നിൽ

ശാസ്താംകോട്ട: ജില്ലയിലെ ആറ് ഗ്രാമപഞ്ചായത്തുകൾക്കും രണ്ട് ബ്ലോക്ക് പഞ്ചായത്തുകൾക്കും ആംബുലൻസുകൾ അനുവദിച്ച് കൊടിക്കുന്നിൽ സുരേഷ് എം പി. പ്രാദേശിക വികസന ഫണ്ടിൽ നിന്നും 1.40 കോടി രൂപ ചെലവഴിച്ചാണ് ആംബുലൻസുകൾ വാങ്ങിയത്.കോവിഡ് മഹാമാരിയുടെ രണ്ട് ഘട്ടങ്ങളിലും മിക്ക കമ്മ്യൂണിറ്റി – പ്രൈമറി ഹെൽത്ത് സെന്ററുകളും ആംബുലൻസില്ലാതെ ബുദ്ധിമുട്ടിയിരുന്നു.ഇക്കാര്യം എം.പിയുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മൂന്നാംഘട്ടത്തിൽ ജനങ്ങൾക്ക് ഉപകാരപ്രദമാകണമെന്ന ലക്ഷ്യത്തോടെ ഓസ്‌സിജിൻ സിലിണ്ടർ ഉൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങൾ ഉള്ള ആംബുലൻസുകൾ അനുവദിച്ചത്.മൈനാഗപ്പള്ളി,
പോരുവഴി,കിഴക്കേകല്ലട,വിളക്കുടി, വെട്ടിക്കവല എന്നീ ഗ്രാമപഞ്ചായത്തുകൾക്കും ശാസ്‌താംകോട്ട,
പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകൾക്കുമാണ് ആംബുലൻസുകൾ അനുവദിച്ചത്.

പഞ്ചായത്തുകൾക്ക് അനുവദിച്ച ആംബുലൻസുകൾ അതാത് പ്രൈമറി ഹെൽത്ത് സെന്ററുകൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്ക് അനുവദിച്ചവ അതാത് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകൾക്കും ഉപയോഗിക്കാവുന്നതാണ്.
ആംബുലൻസുകളുടെ ഫ്ലാഗ് ഓഫ് ജനുവരി 14ന് നടക്കും.പകൽ 12 ന് ശാസ്താംകോട്ടയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഫ്ലാഗ് ഓഫ് ചെയ്‌ത്‌ ഉത്ഘാടനം നിർവഹിക്കും.ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി അധ്യക്ഷത വഹിക്കും.
ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ,
ആശുപത്രി സൂപ്രണ്ട്,പഞ്ചായത്ത് സെക്രട്ടറിമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

സംഘര്‍ഷത്തിൽ 70 പേർക്കെതിരെ കേസ്

പുനലൂര്‍. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രകടനങ്ങളുടെ ഭാഗമായി ഉണ്ടായ സംഘര്‍ഷത്തിൽ 70 പേർക്കെതിരെ കേസ്.
തിങ്കളാഴ്ച ഡി.വൈ.എഫ്.ഐയും യൂത്ത് കോൺഗ്രസും നടത്തിയ പ്രകടനങ്ങളിൽ
സംഘർഷമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 70 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ലോട്ടറി തൊഴിലാളി യൂണിയൻ കുണ്ടറ മണ്ഡലം കൺവെൻഷൻ
കുണ്ടറ.ലോട്ടറി തൊഴിലാളി യൂണിയൻ (AITUC)കുണ്ടറ മണ്ഡലം കൺവെൻഷൻ 09-01-2022ജ്ഞായർ 02 മണിക്ക്AITUC ഓഫീസിൽ വച്ചു കൂടി.സഖാവ്, ആർ. ഓമനക്കുട്ടൻ പിള്ളയുടെ അധ്വാക്ഷിതയിൽ, യൂണിയൻ ജില്ലാ സെക്രട്ടറി സ. അലിയാര് കുഞ്ഞു കൺവെൻഷൻ ഉത്ഘാടനം ചെയ്‌തു.


സഖാക്കൾ, ടി. ജെറോം, ((AITUC മണ്ഡലം സെക്രട്ടറി ), മണികണ്ഠൻ ചെറുമൂട്, പ്രസന്നൻ പിള്ള എന്നിവർ പങ്കെടുത്തു.
ഭാരവാഹികളായി ആർ.ഓമനകുട്ടൻ പിള്ള (പ്രസിഡന്റ്‌ ), മണി കണ്ഠന്‍ ചെറുമൂട്, (സെക്രട്ടറി ), എന്നിവരെ കൺവെൻഷൻ തിരഞ്ഞെടുത്തു.

കെഎസ്ആര്‍ടിസി പെന്‍ഷഷന്‍ പരിഷ്കരണ സമരം

കരുനാഗപ്പള്ളി.കെഎസ്ആർടിസിയിൽ പെൻഷൻ പരിഷ്കരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎസ്ആർടിസി പെൻഷൻകാർ നടത്തുന്ന സമരം 23 ദിവസം പിന്നിട്ടു. കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന സമരം CR മഹേഷ് MLAI ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡൻ്റ് വിജയരാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബാലചന്ദ്രൻ ,ചന്ദ്രൻ നായർ പി.എസ് രവീന്ദ്രൻ / സുദേവൻ തുടങ്ങിയവർ നേതൃത്വം നൽകി.

ജീവനക്കാരുടെ ശമ്പള വർദ്ധനക്കൊപ്പം പെൻഷൻ വർദ്ധിപ്പിക്കുക / പെൻഷൻ സർക്കാർ വിതരണം ചെയ്യുക /LIC പാക്കെജ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടക്കുന്നത്./തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നിലും പെൻഷൻകാരുടെ നേതൃത്വത്തിൽ സമരപരിപാടി നടന്നുവരികയാണ്.

എം .എൽ .എ മെറിറ്റ് അവാർഡ് വിതരണം ചെയ്തു.

കരുനാഗപ്പള്ളി : എസ് .എസ് .എൽ സി .പ്ലസ് – ടു വിദ്യാർത്ഥികളിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ വിദ്യാർത്ഥികൾക്കായി സി .ആർ മഹേഷ് എം .എൽ .എ ഏർപ്പെടുത്തിയ മെറിറ്റ് അവാർഡ് കരുനാഗപ്പള്ളി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തു.

നഗരസഭ കൗൺസിലർ രമ്യ സുനിൽ ആദ്യക്ഷത വഹിച്ചു. അവാർഡുകൾ സി ആർ മഹേഷ് എം എൽ .എ വിതരണം ചെയ്തു. പ്രിൻസിപ്പാൾ മാരായസി .എസ് . ശോഭ , ബിജിപയസ്, ഡെപ്യൂട്ടി എച്ച് .എം . ബിന്ദു, സ്റ്റാഫ് സെക്രട്ടറി സോപാനം ശ്രീകുമാർ ,രക്ഷകർത്ത പ്രതിനിധികളായ രഞ്ജിത്ത്, ഷാനി ചൂളൂർ,സുമമേഴ്സി, സോമ അജി എന്നിവർ സംസാരിച്ചു.

അടല്‍ ടിംങ്കറിംങ് ലാബ് ബ്രൂക്ക് സ്കൂളില്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും

ശാസ്താംകോട്ട. സാങ്കേതിക വിദ്യയില്‍ മുന്നേറ്റത്തിന് സഹായിക്കാന്‍ നീതിആയോഗ് അനുവദിക്കുന്ന അടല് ടിന്‍കറിംങ് ലാബ് ഉ്ദ്ഘാടനം രാജഗിരി ബ്രൂക്ക് ഇന്റര്‍നാഷണല്‍സ്‌കൂളില്‍ ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ശനിയാഴ്ച മൂന്നിന് നിര്‍വഹിക്കും. മാവേലിക്കര ഭദ്രാസനാധിപന്‍ ജോഷ്വാ മാര്‍ഇഗ്നാത്തിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. കൊടിക്കുന്നില്‍ സുരേഷ് എംപി,കെ.സോമപ്രസാദ് എംപി, കോവൂര്‍ കുഞ്ഞുമോന്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും..

മിനി ഹൈവേയിൽ തലവൂർ കുര എൽ. പി. സ്കൂളിന് മുന്നിലുള്ള ഓടയുടെ സ്ലാബ് അപകടഭീഷണി

പത്തനാപുരം. പത്തനാപുരം – കൊട്ടാരക്കര മിനി ഹൈവേയിൽ തലവൂർ കുര എൽ. പി. സ്കൂളിന് മുന്നിലുള്ള ഓടയുടെ സ്ലാബ് അപകടഭീഷണിയാകുന്നു.
ദിവസവും നൂറുകണക്കിന് വലിയ വാഹനങ്ങൾ ആണ് ഇതുവഴി കടന്നു പോകുന്നത്.
സമീപത്തെ എൽ. പി സ്കൂളിലേക്ക് വരുന്ന വിദ്യാർത്ഥികളും ഇത് വഴിയാണ് നടന്നു പോകുന്നത്… ഏതു നിമിഷവും തകരാവുന്ന സ്ലാബ് പുനർനിർമിച്ചു അപകടം ഒഴിവാക്കണമെന്ന ആവശ്യം അധികൃതര്‍ പരിഗണിച്ചിട്ടില്ല.

കൊല്ലത്ത് ട്രെയിനില്‍ കടത്തുകയായിരുന്നു 20 കിലോ കഞ്ചാവ് പിടികൂടി

കൊട്ടാരക്കര : എക്‌സൈസും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും റെയില്‍വേ പോലീസുമായി കൊല്ലത്ത് നടത്തിയ സംയുക്ത പരിശോധനയില്‍ ട്രെയിനില്‍ കടത്തുകയായിരുന്നു 20 കിലോ കഞ്ചാവ് പിടികൂടി. കോഴിഫാം കേന്ദ്രീകരിച്ച് ചില്ലറ വില്പനക്കായി കൈവശം വച്ച 2 കിലോ കഞ്ചാവുമായി യുവാവിനെ കൊട്ടാരക്കര എക്സൈസ് പിടികൂടി.

ചെന്നൈ എഗ്മോറില്‍ നിന്നും കൊല്ലം ത്തിന് വരുന്ന അനന്തപുരി എക്സ്പ്രസ് ട്രെയിനിന്റെ കമ്പാര്‍ട്മെന്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് വച്ചിരുന്നത്.3 ഷോള്‍ഡര്‍ ബാഗുകളിലായിട്ടാണ് കഞ്ചാവ് വച്ചിരുന്നത് . ഒരു ബാഗിന്റെ പൗച്ചില്‍ നിന്നും രണ്ട് സിം കാര്‍ഡുകളും ലഭിച്ചിട്ടുണ്ട് . വിപണിയില്‍ 10 ലക്ഷം രൂപയോളം വരെ വിലയുള്ളതാണ് ഇത്.