കരുനാഗപ്പള്ളി.തഴവയിൽപത്താം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തഴവ വടക്കുംമുറി കിഴക്ക് വിത്തൂർ കിഴക്കതിൽ ഷാജിയുടെ മകൻ ബാദുഷയാണ് (16) മരിച്ചത്. ബുധനാഴ്ച പകൽ 11 മണിയോടെ കിടപ്പുമുറിയിലെ ഫാൻ അഴിച്ച് മാറ്റിയ ശേഷം ഹുക്കിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവ സമയം വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. പിന്നീടെത്തിയ സഹോദരനാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാതാവ്: സുഹർബാൻ. സഹോദരങ്ങൾ: സൗഫിക്, നൗഫൽ .