കൊല്ലം. ഇന്ധനവില വര്‍ദ്ധനയിലും ജിഎസ്ടിയിലും ഇളവ് വരുത്തണമെന്ന് മാര്‍ബിള്‍ ഗ്രാനൈറ്റ് ടൈല്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിലാണ് ഈ ആവശ്യം ഉയര്‍ന്നത്.

സമ്മേളനം എന്‍ കെ പ്രേമചന്ദ്രന്‍ എംപി ഉദ്ഘാടനം ചെയ്തു. വ്യാപാരമേഖലയില്‍ ഉത്പന്നങ്ങളുടെ അളവ് വര്‍ദ്ധിപ്പിച്ചെങ്കില്‍ മാത്രമേ ലാഭം കൈവരിക്കാനാകൂ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം അഭിപ്രായപ്പെട്ടു.

അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് മെഹര്‍ഖാന്‍ ചേന്നല്ലൂര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ മുസ്തഫ, മാതാവിജയന്‍, ജോര്‍ജ് തോമസ്,ട്രഷറര്‍ ഷാജി ഫേമസ്, ബൈജു കൈലാസ്, ജമാലുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.

മെഹര്‍ഖാന്‍ ചേന്നല്ലൂരിനെ വീണ്ടും പ്രസിഡന്റായി സമ്മേളനം തെരഞ്ഞെടുത്തു. ജോര്‍ജ് തോമസ്(സെക്രട്ടറി), വിജയകുമാര്‍, സംഷാന്ത് നന്താസ്(വൈസ്പ്രസിഡന്റ്)ജമാലുദ്ദീന്‍, ഡാനിയല്‍ ടി എം(ജോയിന്റ് സെക്രട്ടറിമാര്‍)ഫേമസ് ഷാജഹാന്‍ (ട്രഷറര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.