അടൂര്‍.അടൂരിൽ കോൺഗ്രസ് – സിപി എം സംഘർഷം

കോൺഗ്രസ് പ്രതിഷേധപ്രകടനത്തിന് നേരെ കുപ്പി എറിഞ്ഞെന്ന് ആരോപണം. തുടര്‍ന്നുണ്ടായ സംഘര്‍ഷം ഒഴിവാക്കാന്‍ പൊലീസ് ലാത്തിവീശി

ആനന്ദപ്പള്ളിയിൽ കോൺഗ്രസ് ഓഫീസ് തകർത്തതിൽ പ്രതിഷേധിച്ചായിരുന്നു മാർച്ച്.

ആനന്ദപ്പള്ളിയിൽ കോൺഗ്രസ് ഓഫീസിന് നേരെ കഴിഞ്ഞരാത്രിയായിരുന്നു അക്രമം. ബോർഡുകൾ തകർക്കുകയും ചുവരുകളിൽ കരി ഓയിൽ ഒഴിക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു

ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് എന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.