ശൂരനാട് തെക്ക് .ഭാര്യയെയും പിതാവിനെയും മർദ്ദിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. തൃക്കുന്നപ്പുഴ വടക്ക് തെങ്ങുംവിള അൻസിൽ മൻസിൽ ഷിബു (40) ആണ് അറസ്റ്റിലായത്.വ്യാഴാഴ്ച രാവിലെയാണ് സംഭവം.ഭാര്യ സജീനയെ ഷിബു മർദ്ദിക്കുന്നത് പതിവായിരുന്നു.ഇതുകണ്ട്
പിതാവ് ഇബ്രാഹിംകുട്ടി തടസം പിടിക്കാനെത്തി.ഇതിനിടെ ഇബാഹിം കുട്ടിയുടെ മുഖത്ത് കല്ല് കൊണ്ട് ഇടിക്കുകയായുന്നു.പരിക്കേറ്റ ഇരുവരും താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.കോടതിയിൽ ഹാജരാക്കി ഷിബുവിനെ റിമാൻഡ് ചെയ്തു.