കരുനാഗപ്പള്ളി. സംസ്ഥാനത്ത് തന്നെ ആദ്യമായി ഒരു മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട അറുന്നൂറോളം കുട്ടികൾക്ക് സിവിൽ സർവീസിന്റെ അടിസ്ഥാന വിവരങ്ങളും പരിശീലനങ്ങളും നൽകുന്നതിനായി കരുനാഗപ്പള്ളി എംഎൽഎ സി ആർ മഹേഷിന്റെ പ്രത്യേക പദ്ധതി പ്രകാരമുള്ള സ്മാർട്ട് കെ പ്രോജക്റ്റ് തുടങ്ങുന്നു. നവംബർ 27 ഉച്ചയ്ക്ക് 12.30 ന് കെ സി വേണുഗോപാൽ എംപി നിർവഹിക്കും .

കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ലൺ സ്ട്രാക്ക് സി.ഇ.ഒ ഡോ . അർജുൻ , ആദ്യ ശ്രമത്തിൽ തന്നെ ഐ എ എസ് നേടിയെടുക്കാൻ എന്നും ക്ലാസ്സ് മുതലുള്ള സ്കൂൾ കാലഘട്ടത്തിൽ എന്തൊക്കെ ചെയ്യാൻ സാധിക്കും . സിവിൽ സർവീസ് പരീക്ഷയിക് സകൂൾ തലത്തിൽ തന്നെ കൃത്യതയോടെ എങ്ങനെ ശരിയായ ഒരു അടിത്തറ എന്നതിനെ കുറിച്ചുള്ള വിഷയത്തിൽ പ്രഭാഷണം നടത്തും. കരുനാഗപ്പള്ളി പോലൊരു നഗരത്തിൽ സിവിൽ സർവീസ് മോഹങ്ങൾ ഉള്ള കുട്ടികൾ ധാരാളം ഉണ്ടെങ്കിലും അതിലേക്ക് എത്തിച്ചേരുന്നതിനാവശ്യമായ പരിശീലനമോ മറ്റുള്ള സൗകര്യങ്ങളൊ ലഭിക്കുന്നതിന് പരിമിതിയുണ്ട് . എൻ.എസ്.എൽ.സി പ്ലസ്ടു വിദ്യാഭ്യാസ മേഖലയിൽ തിളക്കമാർന്ന വിജയം നേടുമ്പോഴും സിവിൽ സർവീസ് മേഖലയിൽ നമ്മുടെ സാന്നിധ്യം കുറവാണ് . ഇതു കൂടി കണക്കിലെടുത്താണ് ഇലക്ഷൻ വേളയിൽ ഇത്തരം ഒരു പദ്ധതി ആസൂത്രണം ചെയ്ത് ഇതിനുവേണ്ടി കാര്യമായ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു . താൽപര്യവും പാന മികവും മറ്റു ഘടകങ്ങളും ഒക്കെ പരിശോധിച്ച കുട്ടികളെ നിർദ്ദേശിക്കുവാൻ സ്കൂളുകളോട് ആവശ്യപ്പെട്ടതനുസരിച്ച് ലഭിച്ച പട്ടികയിലെ വിദ്യാർത്ഥികളെയാണ് ഈ പരിശീലനത്തിനായി പങ്കെടുപ്പിക്കുന്നത് .

ഇതിലൂടെ ഈ പരിപാടിയിൽ സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമുള്ള സിവിൽ സർവീസ് മേഖലയിൽ പ്രാവീണ്യം തെളിയിച്ചവർ കുട്ടികളുമായി സംസാരിക്കുകയും ആവശ്യമായ പരിശീലനങ്ങൾ നൽകുകയും ചെയ്യും . ഇതോടൊപ്പം തന്നെ ഡിഗ്രി പഠനത്തിൽ ഉള്ള കുട്ടികളുടെ ഒരു പുതിയ ബാച്ച് കൂടി ആരംഭിക്കുവാൻ ഉദ്ദേശിക്കുന്നുണ്ട് . ഇതിന്റെ പ്രവർത്തനങ്ങൾ പുരോഗമിച്ച ശേഷം അത്തരമൊരു ബാച്ച് കൂടി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത് ആ കുട്ടികൾക്ക് അടുത്ത അഞ്ചു വർഷത്തിനുള്ളിൽ തന്നെ സിവിൽ സർവീസ് പരീക്ഷയ്ക്ക് പങ്കെടുക്കാനും അവരുടെ കരുത്ത് തെളിയിക്കാനും കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത് . സംസ്ഥാനത്തു തന്നെ ശ്രദ്ധേയമായ ഒരു പരിപാടി എന്ന നിലയിൽ ഇതിന്‍റെ വിജയത്തിനായി അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ആത്മാർത്ഥമായി കൂട്ടായി പരിശ്രമിക്കേണ്ടതുണ്ട് . ഈ വിദ്യാഭ്യാസ യജ്ഞത്തിന് പൊതു സമൂഹത്തിന്റെ പിന്തുണ സി ആർ മഹേഷ് എം എൽ എ അഭ്യര്‍ഥിച്ചു 9847691443