മൈനാഗപ്പള്ളി: മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ നടത്തുന്ന റോഡ് നിര്‍മ്മാണത്തിന്റെ ഉദ്ഘാടനം പ്രസിഡന്റ് പി എം സെയ്ദ് നിര്‍വഹിച്ചു. എല്ലാവാര്‍ഡിലും റോഡുകളും കെട്ടിടങ്ങളും നിര്‍മ്മിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം മൂന്നാം വാര്‍ഡിലാണ് നടന്നത്.

സ്മാര്‍ട്ട് അംഗന്‍വാടികള്‍, പൊതുകെട്ടിടങ്ങള്‍, കലുങ്കുകള്‍, എന്നിവയും തൊഴിലുറപ്പ് പദ്ധതിയില്‍ നിര്‍മ്മിക്കുന്നതിനുള്ള കര്‍മ്മ പദ്ധതിക്ക് അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റ് ലാലി ബാബുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡംഗം ജലജ രവീന്ദ്രന്‍ സ്വാഗതം ആശംസിച്ചു. സെക്രട്ടറി സി ഡെമാസ്റ്റന്‍, ജോ. ബിഡിഒ ജയപ്രകാശ്, അക്രഡിറ്റഡ് എന്‍ജിനീയര്‍ സിജിന എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here