ശാസ്താംകോട്ട . ചെറിയൊരു വെള്ളപേപ്പറിൽ 42 ഏഷ്യൻ രാജ്യങ്ങളുടെ പതാകകൾ വരച്ച അന്ന ജോൺസൺ(17)
കരസ്ഥമാക്കിയത്
ഇന്ത്യാ ബുക്സ് ഓഫ് റെക്കോഡ്സ്.ഇത്രയും രാജ്യങ്ങളുടെ പതാക വരയ്ക്കാൻ അന്നയ്ക്ക് വേണ്ടി വന്നത് വെറും ഒന്നര മണിക്കൂർ.7 ഇഞ്ച് നീളവും 4 ഇഞ്ച് വീതിയുമുള്ള പേപ്പറിലാണ് സ്വയം സ്വായത്തമാക്കിയ കഴിവുകൊണ്ട് അന്ന പതാക വരച്ചത്. ചില രാജ്യങ്ങളുടെ ഫ്ലാഗ് വരയ്ക്കാൻ അല്പം തല പുകയ്ക്കേണ്ടി വന്നു. അതില്ലായിരുന്നെങ്കിൽ ഒന്നരമണിക്കൂർ എന്നത് അല്പം കൂടി കുറയുമായിരുന്നു.രാജ്യത്ത് ഈ നേട്ടത്തിനുടമയായ ആദ്യത്തെയാളും അന്ന തന്നെ.ഇനി ഏഷ്യ ബുക്സ് ഓഫ് റെക്കോഡ്സാണ് ലക്ഷം.

പോരുവഴി ഇടയ്ക്കാട് ദേവഗിരി ചരുവിളയിൽ ഹൗസിൽ ജോൺസൺ – ഷൈനി ദമ്പതികളുടെ മകളാണ് ഈ മിടുക്കി.ചങ്ങനാശ്ശേരി ഗുഡ് ഷെപ്പേഡ് ഹയർസെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ അന്ന നൃത്തത്തിലും മറ്റും ചെറുപ്രായത്തിൽ തന്നെ കഴിവ് തെളിയിച്ചിട്ടുണ്ട്.വീട്ടിൽ മറ്റാരും ഇത്തരത്തിലുള്ള കഴിവുകൾ പ്രകടിപ്പിച്ചിട്ടില്ല.അന്നയുടെ നേട്ടം ഇടയ്ക്കാട് ദേവഗിരി ഗ്രാമത്തിന് അഭിമാനമായി മാറിയിരിക്കയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here