വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് യുവാവ് പോലീസ് പിടിയിലായി. കരീപ്ര കുഴിമതിക്കാട് ഗിരിജ വിഹാറില്‍ (പുണര്‍തം വീട് മധുസൂദനന്‍പിള്ള മകന്‍ രോഷിത്ത് (മത്തായി, 27) ആണ് പോലീസ് പിടിയിലായത്. സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുമായി ഇയാള്‍ അടുപ്പത്തിലാകുകയായിരുന്നു. ഫോണ്‍ വിളികളിലൂടെ യുവതിയുടെ വിശ്വാസം പിടിച്ച് പറ്റി വിവാഹ വാഗ്ദാനം നല്‍കി.

രോഷിത്ത്

യുവാവില്‍ വിശ്വാസം വന്ന യുവതി യാത്രക്കളില്‍ ഇയാളുടെ സഹായം സ്വീകരിച്ചു. തുടര്‍ന്ന് സാഹചര്യം മുതലെടുത്ത ഇയാള്‍ യുവതിയെ ജില്ലയുടെ കിഴക്കന്‍ മേഖലയിലുള്ള ടൂറിസ്റ്റ് കേന്ദ്രത്തിലെ ഹെറിറ്റേജ് ഹോട്ടലിലെത്തിച്ച് പീഡിപ്പിച്ചു. തിരികെ എത്തിയ യുവതിയെ നിരവധി തവണ വീട്ടിലെത്തിയും പീഡിപ്പിച്ചു. ക്രമേണ ഇയാള്‍ യുവതിയില്‍ നിന്നും അകല്‍ച്ച പാലിക്കുകയും വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ഇയാളെ കരീപ്ര നിന്നും പോലീസ് പിടികൂടുകയായിരുന്നു. അഞ്ചാലുമ്മൂട് ഇന്‍സ്‌പെക്ടര്‍ സി. ദേവരാജന്റെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ശ്യാം, ഷം, റഹീം എ.എസ്.ഐ മാരായ മനക്കുട്ടന്‍, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്റ് ചെയ്തു.