കൊല്ലം. സുനാമി ഫ്‌ളാറ്റില്‍ പട്ടിവളര്‍ത്തിയതുമായി ബന്ധപ്പെട്ട തര്‍ക്കം അക്രമമായി പട്ടിതുടലുമായി അടി ഇടിക്കട്ടക്ക് ഇടി ഒടുവില്‍ അറസ്റ്റ്.ധവളക്കുഴി സുനാമി ഫ്‌ളാറ്റില്‍ താമസക്കാരനായ സാജന്‍ എന്ന ബെന്നറ്റ് പട്ടിയെ വളര്‍ത്തിയതിന്റെ പേരില്‍ സമീപ ഫ്‌ളാറ്റുകളിലെ ചിലരുമായി തര്‍ക്കമുണ്ടായിരുന്നു.

അനസ്,ബെന്നറ്റ് ,ഇജാസ്


സുനാമി ഫ്‌ലാറ്റില്‍ താമസക്കാരനായ ബെന്നറ്റ് അയാളുടെ ഫ്‌ളാറ്റില്‍ പട്ടിയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട് മറ്റ് ഫ്‌ളാറ്റിലുളളവരുമായി നിരന്തരം വാക്ക് തര്‍ക്കമുണ്ടാകുമായിരുന്നു. കഴിഞ്ഞ ദിവസം ഇയാള്‍ പട്ടിയുമായി പുറത്തേക്ക് വന്നപ്പോള്‍ സമീപ ഫ്‌ളാറ്റിലെ അനസുമായി തര്‍ക്കമുണ്ടായി. ഇയാള്‍ കൈവശമിരുന്ന പട്ടിയുടെ തുടല്‍ ഉപയോഗിച്ച് അനസിനെ അനസിനെ അടിച്ചു കൈയ്യൊടിച്ചു. സംഭവം കണ്ട് വന്ന അനസിന്റെ സഹോദരനായ ഇജാസ് കൈയ്യിലിരുന്ന ഇടിക്കട്ട വച്ച് ബെന്നറ്റിന്റെ തലയില്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായാണ് പരാതി.

സ്ഥലത്തില്‍ പോലീസ് ഇരു കൂട്ടരേയും ആശുപത്രിയില്‍ എത്തിക്കുകയും പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ആശുപത്രിിയില്‍ നിന്നും പുറത്തിറങ്ങിയ ഇവരെ പോലീസ് പിടികൂടുകയായിരുന്നു. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ ജയേഷ്, അഭിനന് സിപി ദിലീപ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here