ശാസ്താംകോട്ട . കനത്ത മഴയും കാറ്റും മൂലം കശുവണ്ടി ഫാക്ടറിയുടെ ഷെഡും ചിമ്മിനിയും തകർന്നു വീണു.ശനിയാഴ്ച രാവിലെ പത്തോടെ പോരുവഴി ശാസ്താംനട ആനകോട്ട് പ്രശാന്തി
കാഷ്യൂ ഫാക്ടറിയാണ് തകർന്നത്.ഈ സമയം തൊഴിലാളികൾ ചായ കുടിക്കാൻ പുറത്തു പോയിരുന്നതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക്.


വഴിമാറുകയായിരുന്നു.കനത്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ നാലാമത്തെ ഫാക്ടറിയാണ് തകർന്നത്.ശൂരനാട് തെക്ക് തൊടിയൂർ പാലത്തിനു സമീപവും ശൂരനാട് പാറക്കടവിൽ പ്രവർത്തിക്കുന്ന സാദിഖ് കാഷ്യൂ ഫാക്ടറിയുടെയും ചിമ്മിനികൾ തകർന്ന് വീണിരുന്നു.കുന്നത്തൂർ കോയിക്കൽമുക്കിൽ പ്രവർത്തിക്കുന്ന ഫാക്ടറിയിൽ പ്രളയജലം കയറി ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചത്.പ്രതിസന്ധി മൂലം ദുരിതമനുഭവിക്കുന്ന കശുവണ്ടി മേഖലയിൽ പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടാകുന്ന നാശനഷ്ടങ്ങൾ ഭീഷണിയായി മാറിയിരിക്കയാണ്.

ദശാബ്ദങ്ങള്‍ മുമ്പ് മതിയായ സുരക്ഷാമാനദണ്ഡങ്ങളില്ലാതെ നിര്‍മ്മിച്ചവയാണ് പല ഫാക്ടറികളിലെയും പടുകൂറ്റന്‍ഷെഡുകള്‍. അതി തീവ്രമഴയോ വെള്ളക്കെട്ടോ ഒന്നും നേരിടേണ്ടിവന്നിട്ടില്ല. ശക്തമായ കാറ്റിനെയും ഭയക്കേണ്ടായിരുന്നു. എന്നാലിപ്പോള്‍ ഇതെല്ലാം ഭീഷണി ആയിട്ടുണ്ട്. കാലപ്പഴക്കമുള്ള ഷെഡുകളുടെ സുരക്ഷ ആരും വിലയിരുത്തുന്നില്ല. അധികൃതര്‍ ഫാക്ടറികള്‍ സന്ദര്‍ശിച്ച് തൊഴിലാളികളുടെ സുരക്ഷ വിലയിരുത്ത ണമെന്ന ആവശ്യം വ്യാപകമാണ്.