അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണം പി സി വിഷ്ണുനാഥ് എം എൽ എ
കുണ്ടറ. അങ്കണവാടി ജീവനക്കാരെ സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കണമെന്ന് പി. സി. വിഷ്ണുനാഥ് എം.എൽ.എ. പറഞ്ഞു. അങ്കണവാടി ജീവനക്കാരുടെ പ്രയാസങ്ങൾ നിയമസഭയിൽ അവതരിപ്പിച്ചു വേതന വർധനവ് നടപ്പാക്കിയ പി.സി.വിഷ്ണുനാഥ്‌ എം.എൽ.എയ്ക്ക് അങ്കണവാടി എംപ്ലോയിസ് അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇ. എസ്. എ അടക്കം ഒരു ആനുകൂല്യവും അംഗനവാടി ജീവനക്കാർക്ക് ഇപ്പോൾ ലഭിക്കുന്നില്ല. സർക്കാർ ജീവനക്കാരായി പ്രഖ്യാപിക്കുന്നതോടെ കാലാകാലങ്ങളിൽ വരുന്ന ശമ്പളപരിഷ്കരണം അടക്കം എല്ലാ ആനുകൂല്യങ്ങൾക്കും അവർ അർഹരാകും. സർക്കാർ ഇനിയെങ്കിലും അങ്കണവാടി ജീവനക്കാരെ അംഗീകരിക്കാൻ തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ പ്രസിഡൻറ് കടകംപള്ളി മനോജ് അധ്യക്ഷതവഹിച്ചു. ഡി. സി. സി. ജനറൽ സെക്രട്ടറി അൻസാർ അസീസ്, യു.ഡി.എഫ്. കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലീം, കോൺഗ്രസ് കുണ്ടറ ബ്ലോക്ക് പ്രസിഡന്റ് കെ. ബാബുരാജൻ, പേരയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര, മണ്ഡലം പ്രസിഡന്റുമാരായ, ജെ.എൽ. മോഹനൻ, വിനോദ് ജി. പിള്ള, വിനോദ് കോണിൽ, വിള വീട്ടിൽ മുരളി, മണക്കാട് സലീം, സജീന്ദ്രൻ ശൂരനാട്, വി ഓമനക്കുട്ടൻ, ദീപക് ശ്രീശൈലം, സിന്ദു ഗോപൻ, അഡ്വ. സുബ്രഹ്മണ്യൻ, എയ്ഞ്ചൽ, ജുമൈലത്ത് തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ പ്രൊജക്റ്റ് ലീഡർ ബ്രിജിത് സ്വാഗതവും അജന്ത കുമാരി നന്ദിയും പറഞ്ഞു.

പെട്രോൾ – ഡീസൽ സംസ്ഥാന നികുതി കുറക്കാത്തതിൽ ആർ വൈ എഫ്
പ്രതിഷേധിച്ചു:

ശാസ്താംകോട്ട: പെട്രോൾ – ഡീസൽ വിലയിലെ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി കുറയ്ക്കാത്ത പിണറായി സർക്കാറിൻ്റെ ഇരട്ടത്താപ്പിൽ പ്രതിക്ഷേധിച്ച് ആർ വൈ എഫ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിനിമാ പറമ്പിൽ നിന്നും ഭരണിക്കാവിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തി.

ഭരണിക്കാവിൽ നടന്ന പ്രതിഷേധ കൂട്ടായ്മ കേന്ദ്ര കമ്മിറ്റിയംഗം ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്യ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് മുൻഷീർ ബഷീർ അധ്യക്ഷനായി. കെ ജി വിജയദേവൻ പിള്ള, സുഭാഷ് എസ് കല്ലട, എസ് ബഷീർ, കല്ലട ഷാലി,എസ് ശശികല, വിഷ്ണു സുരേന്ദ്രൻ, ബിനു മാവിനാത്തറ, പുത്തൂർ ബാലചന്ദ്രൻ, ദേവദാസ് ചിറ്റുമല, പ്രമോദ് ശൂരനാട്, ഉണ്ണി ഐവർകാല, സജിത്ത് കുമാർ, ബിജുലാൽ, ഡാനി, അൻസാരി,മനു തുടങ്ങിയവർ നേതൃത്വം നൽകി.