കൊട്ടിയം. മക്കള്‍ക്കുംഭാര്യക്കും നേരെ ക്രൂരമര്‍ദ്ദനം ഗൃഹനാഥന്‍ പോലീസ് പിടിയിലായി. കൊട്ടിയം സ്വദേശിയായ ഇമാമുദ്ദീന്‍ (44) ആണ് പോലീസ് പിടിയിലായത്. മദ്യപിച്ച് നിരന്തരം ഭാര്യയേയും മക്കളേയും ഉപദ്രവിക്കുന്ന സ്വഭാവമുളള ഇയാള്‍ കഴിഞ്ഞ 30 ന് ഭാര്യയേയും മക്കളേയും ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ ഭാര്യ കൊട്ടിയം പോലീസില്‍ പരാതി നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി വൈകുന്നേരം മദ്യപിച്ച് വീട്ടിലെത്തി ഭാര്യയേയും മക്കളേയും വീണ്ടും ഉപദ്രവിക്കുകയായിരുന്നു.

അടുക്കളയില്‍ ഇരിക്കാന്‍ ഉപയോഗിക്കുന്ന തടിക്കഷണം കൊണ്ടുളള ആക്രമണത്തില്‍ ഭാര്യയ്ക്കും പതിനാല്കാരിയായ മകള്‍ക്കും പരിക്കേറ്റു. ഇവരെ ഇയാളില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിച്ച പന്ത്രണ്ട്കാരനായ മകന് തടികഷണം കണ്ണില്‍ കൊണ്ട് കണ്ണിനും പുരികത്തിനും പരിക്ക് പറ്റുകയും ചെയ്തു. ഇവര്‍ കൊല്ലം ജില്ലാ ആശുപത്രിയിലും മകന്‍ കൊല്ലത്തെ സ്വകാര്യ നേത്രാശുപത്രിയിലും ചികിത്സ തേടി.

സംഭവത്തില്‍ മകന്‍റെ പരാതിയില്‍ ഇയാള്‍ക്കെതിരെ കൊട്ടിയം പോലീസ് കേസ് എടുത്തു. തുടര്‍ന്ന് ഇയാളെ ഉമയനല്ലൂര്‍ പാര്‍ക്ക്മുക്കില്‍ നിന്നും പോലീസ് പിടകൂടി. കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍. എം.സി യുടെ നേതൃത്വത്തില്‍ എസ്സ്.ഐ മാരായ സുജിത്ത് ജി നായര്‍, ഷിഹാസ്, അനൂപ്, ജയചന്ദ്രന്‍, എ.എസ്.ഐ സുനില്‍കുമാര്‍, എസ്.സി.പി.ഒ ബീന എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്യ്തു