കൊട്ടിയം.വിവാഹ വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയി പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിലായി. ആദിച്ചനല്ലൂര്‍ തഴുത്തല ശിവന്‍നടയ്ക്ക് സമീപം പുന്നലത്ത് തൊടിയില്‍ വീട്ടില്‍ ഷാരൂഖ് ഖാന്‍ (23) ആണ് പോലീസ് പിടിയിലായത്. കഴിഞ്ഞ കുറെ നാളുകളായി ഇയാള്‍ സ്നേഹം നടിച്ച് പെണ്‍കുട്ടിയെ വശത്താക്കുകയായിരുന്നു.

തുടര്‍ന്ന് വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ കഴിഞ്ഞ മാസം അവസാന വാരത്തിലെ ഒരു ദിവസം വീട്ടില്‍ നിന്നും കടത്തി കൊണ്ട് പോയി. പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ശേഷം അടുത്ത ദിവസം വെളുപ്പിന് തിരികെ വീട്ടിലെത്തിച്ചു. പെണ്‍കുട്ടിയുടെ സ്വഭാവത്തിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തായത്. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഉണ്ടായത്.

കൊട്ടിയം ഇന്‍സ്പെക്ടര്‍ ജിംസ്റ്റല്‍.എം.സിയുടെ നേതൃത്വത്തില്‍ സബ്ബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത് ബി നായര്‍, ഷിഹാസ്, അനൂപ്, അബ്ദുല്‍ റഹിം, അഷ്ടമന്‍.പി.കെ, എ.എസ്.ഐ സുനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ റിമാന്‍റ് ചെയ്തു.