ശാസ്താംകോട്ട. ദേവസ്വം ബോർഡ് കോളേജിന് സമീപം സൃഹുത്തുക്കൾക്കൊപ്പം നിന്ന വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റു.പുന്നക്കാട് സ്വദേശികളായ നിഷാദ്(32), ബിജു(40) എന്നിവരുടെ നേതൃത്വത്തിലാണ് മർദ്ദിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നിന്ന വിദ്യാർത്ഥിനിയെ അസഭ്യം പറയുകയും തുടർന്നു   മർദ്ദിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ വയറില്‍ ഇടിക്കുകയും കരണത്ത് അടിക്കുകയും ചെയ്തതായി പൊലീസിനോട് കുട്ടി മൊഴിനല്‍കി. വീഴ്ചയില്‍ പരുക്കേറ്റു.ഇത് ചരിവില്‍നിന്നും കയറിവന്നപ്പോള്‍ വീണതാണ് എന്നും അക്രമികള്‍ ചവിട്ടിവീഴ്ത്തിയതാണെന്നും രണ്ട് വാദമുണ്ട്.

മർദ്ദനത്തിൽ പരിക്കേറ്റ യുവതിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ മർദ്ദനത്തിൽ  നിഷാദിന് പരിക്കേറ്റു. ഇയാള്‍ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്. ബിജുവിനെ അടൂരില്‍നിന്നും അറസ്റ്റുചെയ്തു. ഇരു വിഭാഗത്തിൻ്റെയും പരാതിയിൽ ശാസ്താംകോട്ട പോലീസ് കേസെടുത്തു.