ശാസ്താംകോട്ട. നീറ്റിൽ ഉന്നത വിജയവുമായി മൈനാഗപ്പള്ളി സ്വദേശി വിദ്യാർത്ഥി.
അഖിലേന്ത്യ മെഡിക്കൽ എൻട്രൻസ് പരീക്ഷയായ നീറ്റിൽ ദേശീയ തലത്തിൽ 667-ാo റാങ്കിന്റെ തിളക്കവുമായി മൈനാഗപ്പള്ളി വേങ്ങ സ്വദേശി ആബിദ് എ ഷാ.

95%ലധികം മാർക്ക് (685 മാര്‍ക്ക്) വാങ്ങിയ ആബിദ് കൊച്ചി ഇന്ത്യൻ നേവൽ ബേസ് ഉദ്യോഗസ്ഥന്‍ വേങ്ങ മേടയിൽ വീട്ടിൽ അക്ബർ ഷാ യുടെയും താഹിറായുടെയും മകനാണ്. സഹോദരൻ ബിലാൽ ഷാ തിരുവനന്തപുരത്ത് പിജി വിദ്യാർത്ഥിയാണ്.

ഭരണിക്കാവ് ജെഎംഎച്ച്എസ്എസിലും നെടിയവിള വിജിഎസ്എസ്എ എച്ച്എസ്എസിലും പഠിച്ചിറങ്ങിയ ആബിദ് പിന്നീട് തിരുവനന്തപുരത്ത് ആകാശ് എന്‍ട്രന്‍സ് കോച്ചിംങ് സെന്‍ററില്‍ ഒരുവര്‍ഷം നീറ്റ് പരീക്ഷക്കായി പഠനം നടത്തുകയായിരുന്നു.

സെപ്റ്റംബര്‍12ന് നടത്തിയ നീറ്റ് അഖിലേന്ത്യാപരീക്ഷയില്‍ 15.44ലക്ഷം കുട്ടികള്‍ എഴുതി. പരീക്ഷയില്‍ മൂന്നു പേര്‍ക്കാണ് 720ല്‍ മുഴുവന്‍മാര്‍ക്കും ലഭിച്ചത്.